കാലിഫോര്‍ണിയയില്‍ കാട്ടുതീ ; ആയിരങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവ്

കാലിഫോര്‍ണിയയില്‍ കാട്ടുതീ ; ആയിരങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവ്
കൊടും ചൂടിനെ തുടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ വ്യാപക കാട്ടുതീ. വെള്ളിയാഴ്ചയാണ് ആയിരത്തിലധികം ഏക്കറില്‍ കാട്ടുതീ പടര്‍ന്നത്. ഈ സാഹചര്യത്തില്‍ പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. അപകടകരമായ നിലയില്‍ കാട്ടുതീ വ്യാപിക്കുകയാണെന്നും പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ അപകടത്തിലാണെന്നും സിസ്‌കിയോ കൗണ്ടിയിലെ അഗ്നിശമന വിഭാഗം മുന്നറിയിപ്പ് നല്‍കി.

വീഡ്, ലേക്ക് ഷാസ്റ്റിന്, എഡ്ജ്വുഡ് എന്നീ നഗരങ്ങളിലുള്ളവരോടും ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളികളില്‍ നിന്ന് കുട്ടികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായും കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്കായി സുരക്ഷിത സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജീവന് ഭീഷണിയുള്ളതിനാല്‍ പ്രദേശത്തുള്ളവര്‍ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും പ്രദേശം പൂര്‍ണമായും അടച്ചതായും ഒഴിപ്പിക്കല്‍ ഉത്തരവില്‍ പറയുന്നു. സെപ്തംബറില്‍ രാജ്യത്തെ താപനില റെക്കോര്‍ഡ് നിലയില്‍ എത്തുമെന്നും കാട്ടുതീ വ്യാപിക്കുമെന്നും കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വടക്കന്‍ കാലിഫോര്‍ണിയയിലെ വലിയ തോതില്‍ വനങ്ങളുള്ള ജനസാന്ദ്രത കുറഞ്ഞ സിസ്‌കോയോവിന്റെ ഭാഗങ്ങളില്‍ സമീപ വര്‍ഷങ്ങളിലുണ്ടായ കാട്ടുതീയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മൂവായിരം പേര്‍ വസിക്കുന്ന വീഡില്‍ 2014 ലെ തീപിടിത്തത്തില്‍ 150 ലധികം കെട്ടിടങ്ങളാണ് കത്തി നശിച്ചത്.

Other News in this category



4malayalees Recommends