പ്രസിഡന്റ് ജോ ബൈഡനെ 'രാജ്യത്തിന്റെ ശത്രുവെന്ന്' വിളിച്ച് ട്രംപ്; എഫ്ബിഐ റെയ്ഡിന് ശേഷം ആദ്യത്തെ റാലിയില്‍ ട്രംപിന്റെ വെല്ലുവിളി

പ്രസിഡന്റ് ജോ ബൈഡനെ 'രാജ്യത്തിന്റെ ശത്രുവെന്ന്' വിളിച്ച് ട്രംപ്; എഫ്ബിഐ റെയ്ഡിന് ശേഷം ആദ്യത്തെ റാലിയില്‍ ട്രംപിന്റെ വെല്ലുവിളി

പ്രസിഡന്റ് ജോ ബൈഡനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്‍ യുഎസ് പ്രസിഡന്റിന്റെ വീട്ടില്‍ നിന്നും അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍ വരെ എഫ്ബിഐ റെയ്ഡില്‍ കണ്ടെത്തിയതിന് ശേഷമുള്ള ആദ്യ റാലിയില്‍ രാജ്യത്തിന്റെ ശത്രുവെന്നാണ് ബൈഡനെ ട്രംപ് വിശേഷിപ്പിച്ചത്.


മുന്‍ പ്രസിഡന്റും, ഇദ്ദേഹത്തിന്റെ കടുപ്പമേറിയ റിപബ്ലിക്കന്‍ അണികളും അമേരിക്കന്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്ന് ഫിലാഡല്‍ഫിയയില്‍ സംസാരിക്കവെ പ്രസിഡന്റ് ബൈഡന്‍ വിമര്‍ശിച്ചിരുന്നു.

ഇതിന് എതിരെയാണ് 76-കാരനായ ട്രംപ് തിരിച്ചടിച്ചത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ ഏറ്റവും വിദ്വേഷജനകവും, വിഭജിക്കുന്നതുമായ പരാമര്‍ശങ്ങളാണ് ബൈഡന്‍ നടത്തിയതെന്ന് ട്രംപ് വിമര്‍ശിച്ചു.

'അയാള്‍ രാജ്യത്തിന്റെ ശത്രുവാണ്. സത്യം അറിയണോ, അയാളാണ് രാജ്യത്തിന്റെ ശത്രു', രോഷം മറയ്ക്കാതെ ട്രംപ് ആരോപിച്ചു. തന്റെ വസതിയില്‍ നടന്ന എഫ്ബിഐ റെയ്ഡ് ട്രംപിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ റെയ്ഡില്‍ അതീവ രഹസ്യ രേഖകള്‍ പിടിച്ചെടുത്തത് പിന്നീട് രാജ്യത്തെ ഞെട്ടിച്ചു.
Other News in this category4malayalees Recommends