ടാറ്റൂ അഡിക്ഷന്‍ , ജോലി കിട്ടുന്നില്ല ; എങ്കിലും ടാറ്റൂ ചെയ്യാതിരിക്കാനാകില്ലെന്ന് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ മെലീസ

ടാറ്റൂ അഡിക്ഷന്‍ , ജോലി കിട്ടുന്നില്ല ; എങ്കിലും ടാറ്റൂ ചെയ്യാതിരിക്കാനാകില്ലെന്ന് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ മെലീസ
ടാറ്റൂവിന് അഡിക്ഷനാണ് ഈ യുവതിയ്ക്ക് .ജോലി പോലും ഇതുമൂലം കിട്ടുന്നില്ല. എന്നാലും ടാറ്റൂ ഒഴിവാക്കാന്‍ ഇവര്‍ തയ്യാറല്ല. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് വെയില്‍സില്‍ നിന്നുമുള്ള മെലീസ സോളന്‍ എന്ന 45 കാരി. അവരുടെ ടാറ്റൂ മിക്കതും പ്രിസണ്‍ സ്‌റ്റൈലാണ്. അവരുടെ ബോയ്ഫ്രണ്ട് തന്നെയാണ് വീട്ടില്‍ വച്ച് ഈ ടാറ്റൂ മിക്കതും ചെയ്തിരിക്കുന്നത്.

മെലിസ പറയുന്നു, 'ഒരാഴ്ചയില്‍ ഞാന്‍ മൂന്ന് ടാറ്റൂ എങ്കിലും ചെയ്യും. നിങ്ങള്‍ മദ്യത്തിനും മറ്റും അടിമയാകുന്നത് പോലെയാണ്. ഞാനിപ്പോള്‍ ടാറ്റൂ ചെയ്യുന്നതിന് അഡിക്ടാണ്. എന്നെ സംബന്ധിച്ച് അത് അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ടാറ്റൂ ?ഗണ്‍ എന്നോടൊപ്പം കൊണ്ടുനടക്കുന്നു, എന്റെ കാറിലും മറ്റും മിക്കവാറും അവ കാണും. എന്റെ കാമുകന്‍ ടാറ്റൂ ചെയ്യുന്നയാളാണ്. അവനാണ് മിക്കതും ചെയ്യുന്നത്. അത് പ്രിസണ്‍ സ്‌റ്റൈലിലാണ്.'

എന്നാല്‍, ഈ ടാറ്റൂ പ്രേമം കാരണം ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും ഉണ്ട് എന്നും മെലിസ തുറന്ന് സമ്മതിക്കുന്നു. ആളുകള്‍ കളിയാക്കുന്ന പല സന്ദര്‍ഭങ്ങളും ഉണ്ട്. അതുപോലെ തന്നെ തനിക്ക് ഒരു ജോലി കിട്ടുന്നില്ല എന്നും ആരും തന്റെ ഈ ലുക്ക് കാരണം ജോലി തരാന്‍ തയ്യാറാവുന്നില്ല എന്നും മെലിസ പറയുന്നു. താമസിക്കുന്ന സ്ഥലത്ത് ടോയ്!ലെറ്റ് ക്ലീന്‍ ചെയ്യുന്ന പണിക്ക് താന്‍ അപേക്ഷിച്ചു. എന്നാല്‍, ഈ ലുക്ക് കാരണം ആ ജോലി തരാന്‍ പോലും അവര്‍ തയ്യാറായില്ല എന്നും മെലിസ പറയുന്നു. തനിക്ക് ജോലി ചെയ്യാന്‍ ഇഷ്ടമാണ് എന്നും ആരെങ്കിലും ഒരു ജോലി തന്നാല്‍ അപ്പോള്‍ തന്നെ ഞാനത് സ്വീകരിക്കുമെന്നും മെലിസ പറയുന്നുണ്ട്.

Other News in this category4malayalees Recommends