ചെറിയ കാര്യങ്ങളില്‍പോലും നിരാശരാവുന്നവര്‍ക്ക് വലിയ മാതൃകയായി കുടുംബം ; കണ്ണിനെ ബാധിച്ച ഗുരുതരരോഗം മക്കളുടെ കാഴ്ച ഇല്ലാതാക്കുന്നതിന് മുമ്പ് ലോകം കാണിക്കാന്‍ മാതാപിതാക്കള്‍

ചെറിയ കാര്യങ്ങളില്‍പോലും നിരാശരാവുന്നവര്‍ക്ക് വലിയ മാതൃകയായി കുടുംബം ; കണ്ണിനെ ബാധിച്ച ഗുരുതരരോഗം മക്കളുടെ കാഴ്ച ഇല്ലാതാക്കുന്നതിന് മുമ്പ് ലോകം കാണിക്കാന്‍ മാതാപിതാക്കള്‍
കണ്ണിനെ ബാധിച്ച ഗുരുതരരോഗം മക്കളുടെ കാഴ്ച ഇല്ലാതാക്കുന്നതിന് മുമ്പ് മക്കള്‍ക്ക് സുഗമമായ ജീവിതം നയിക്കുന്നതിനുള്ള പാഠങ്ങളും പരിശീലനങ്ങളും പകര്‍ന്ന്‌കൊടുക്കാനുളള ശ്രമത്തിലാണ് കനേഡിയന്‍ ദമ്പതികളായ എഡിത് ലെമേയും സെബാസ്റ്റ്യന്‍ പെല്ലെറ്റിയെറിന്റേയും. പോകാവുന്നത്രയും ദൂരം സഞ്ചരിച്ച് കാണാവുന്നിടത്തോളം കാഴ്ചകള്‍ മക്കള്‍ക്ക് കാട്ടിക്കൊടുക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഈ മാതാപിതാക്കള്‍ക്കുള്ളൂ.

മൂത്ത മകള്‍ മിയയുടെ മൂന്നാം വയസിലാണ് കുഞ്ഞിന് കാഴ്ചപ്രശ്‌നമുണ്ടെന്ന് അച്ഛനമ്മമാര്‍ തിരിച്ചറിഞ്ഞത്. വര്‍ഷം കഴിയുംതോറും കാഴ്ച കുറഞ്ഞ് പൂര്‍ണമായും ഇല്ലാതായേക്കാവുന്ന റെറ്റിനിസ് പിഗ്മെന്റോസ എന്ന ജനിതക രോഗമാണിതെന്നായിരുന്നു ഡോക്ടര്‍ അറിയിച്ചത്. ഏറെ വൈകാതെതന്നെ ആണ്‍മക്കളില്‍ ഏഴുവയസ്സുകാരന്‍ കോളിനിലും അഞ്ചുവയസ്സുകാരന്‍ ലോറന്റിലും ഇതേ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.

മക്കളുടെ ചികിത്സയ്ക്കായി നിരവധി ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ വിഷമിച്ചിരുന്ന് മക്കളുടെ നല്ലകാലത്തെ ഇല്ലാതാക്കാന്‍ എഡിത് ലെമേയും സെബാസ്റ്റ്യന്‍ പെല്ലെറ്റിയെറിന്റേയും തയ്യാറായിരുന്നില്ല. അങ്ങനെയാണ് മക്കള്‍ക്ക് നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്നതിനായി യാത്ര ആരംഭിച്ചത്. ഇതിലൂടെ ചെറിയ കാര്യങ്ങളില്‍പോലും നിരാശരാവുന്നവര്‍ക്ക് വലിയ ഒരു മാതൃകയാവുകയാണ് ഈ കുടുംബം.

Other News in this category



4malayalees Recommends