കൈ പിന്നില്‍ ബന്ധിച്ച് മണിക്കൂറുകളോളം ഉച്ചത്തില്‍ പാട്ടു കേള്‍പ്പിക്കും ; ബേബി ഷാര്‍ക്ക് എന്ന പാട്ട് തുടരെ കേള്‍പ്പിച്ച് തങ്ങളെ ജയിലര്‍മാര്‍ പീഡിപ്പിക്കുന്നു ; പരാതി പറഞ്ഞ തടവുകാരന്‍ മരിച്ചു

കൈ പിന്നില്‍ ബന്ധിച്ച് മണിക്കൂറുകളോളം ഉച്ചത്തില്‍ പാട്ടു കേള്‍പ്പിക്കും ; ബേബി ഷാര്‍ക്ക് എന്ന പാട്ട് തുടരെ കേള്‍പ്പിച്ച് തങ്ങളെ ജയിലര്‍മാര്‍ പീഡിപ്പിക്കുന്നു ; പരാതി പറഞ്ഞ തടവുകാരന്‍ മരിച്ചു
കുട്ടികളുടെ പാട്ട് ഉച്ചത്തില്‍ വച്ച് തടവുകാരെ പീഡിപ്പിക്കുന്ന ജയിലര്‍മാരുമുണ്ട്. അവരെ കുറിച്ച് പരാതി പറഞ്ഞ ഒരു അന്തേവാസിയെ ഇപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേബി ഷാര്‍ക്ക് എന്ന പാട്ട് തുടരെ കേള്‍പ്പിച്ച് തങ്ങളെ ജയിലര്‍മാര്‍ പീഡിപ്പിക്കുന്നു എന്നായിരുന്നു ഇയാളുടെ അടക്കം മൂന്ന് അന്തേവാസികളുടെ പരാതി. ഞായറാഴ്ച പുലര്‍ച്ചെയാണ് യുഎസിലെ ഒക്‌ലഹോമ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലെ സെല്ലില്‍ ജോണ്‍ ബാസ്‌കോ എന്ന 48 കാരനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത് എന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ജയില്‍ ജീവനക്കാര്‍ അയാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അധികം താമസിയാതെ, പുലര്‍ച്ചെയോടെ ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചു.

മയക്കുമരുന്ന് ഓവര്‍ഡോസായതാവാം ഇയാള്‍ മരിക്കാന്‍ കാരണം എന്നാണ് അധികൃതര്‍ പറയുന്നത്. മയക്കുമരുന്ന് കടത്ത് പരാതിയിലാണ് ബാസ്‌കോ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ എത്തിയത്. ഒക്ലഹോമ കൗണ്ടിയിലെ അധികാരികള്‍ക്കെതിരെ അവരുടെ പീഡനത്തിന് പരാതി പറഞ്ഞ ഒരുകൂട്ടം തടവുകാരില്‍ ബാസ്‌കോയും ഉള്‍പ്പെടുന്നു. മണിക്കൂറുകളോളം കുട്ടികളുടെ പാട്ടായ ബേബി ഷാര്‍ക്ക് ഉച്ചത്തില്‍ വച്ച് ജയിലധികൃതര്‍ തങ്ങളെ പീഡിപ്പിച്ചു എന്നായിരുന്നു ഇവരുടെ പരാതി.

2021 നവംബറിലാണ് കേസ് ഫയല്‍ ചെയ്തത്. മുന്‍ തടവുകാരായ രണ്ട് പേരും ബാസ്‌കോയും ചേര്‍ന്നാണ് ഒക്‌ലഹോമ കൗണ്ടി കമ്മീഷണര്‍മാര്‍, ജയില്‍ ട്രസ്റ്റ്, രണ്ട് മുന്‍ ജയിലര്‍മാര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഈ പാട്ട് വയ്ക്കുന്നത് തടവുകാരെ പീഡിപ്പിക്കുന്നതിനുള്ള ഒരു മാര്‍?ഗമായിട്ടാണ് ജയിലര്‍മാര്‍ കണക്കാക്കിയിരുന്നത് എന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. പല തരത്തിലും ജയിലര്‍മാര്‍ തങ്ങളെ പീഡിപ്പിക്കാറുണ്ട്. അതിലൊന്നായിരുന്നു ഈ പാട്ട് വച്ച് പീഡിപ്പിക്കലും എന്നും ഇവര്‍ പറഞ്ഞു.

2019 നവംബറിലും ഡിസംബറിലുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളുണ്ടായി. അതില്‍, കുറഞ്ഞത് നാല് തടവുകാരെ എങ്കിലും കൈ പിന്നില്‍ ബന്ധിച്ച് മണിക്കൂറുകളോളം ഉച്ചത്തിലുള്ള ശബ്ദത്തില്‍ പാട്ട് തുടര്‍ച്ചയായി വച്ച് ചുമരിനോട് ചേര്‍ത്ത് നിര്‍ത്തിയതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News in this category



4malayalees Recommends