ഗള്‍ഫ് രാജ്യങ്ങളില്‍ അരി വില കൂടും

ഗള്‍ഫ് രാജ്യങ്ങളില്‍ അരി വില കൂടും
ഗള്‍ഫ് രാജ്യങ്ങളില്‍ അരി വില കൂടും. അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫ് നാടുകളില്‍ ലഭിക്കുന്ന അരിയുടെയും വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ ഇരുപത് ശതമാനം വരെയുള്ള വില വര്‍ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രവാസികള്‍ വലിയ തോതില്‍ ഉപയോഗിക്കുന്ന രണ്ട് ഇനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ബസുമതി അരിക്ക് തീരുവ ഏര്‍ടുത്തിയിട്ടില്ല.

ഇന്ത്യയിലെ അരി ഉല്‍പാദനത്തില്‍ ഇത്തവണ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പാകിസ്ഥാനില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും കൂടുതല്‍ അരി ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.

Other News in this category4malayalees Recommends