പ്രതിദിന എണ്ണ ഉത്പാദനം 11.051 ദശലക്ഷം ബാരലായി ഉയര്‍ത്തി സൗദി അറേബ്യ

പ്രതിദിന എണ്ണ ഉത്പാദനം 11.051 ദശലക്ഷം ബാരലായി ഉയര്‍ത്തി സൗദി അറേബ്യ
സൗദി അറേബ്യ പ്രതിദിന എണ്ണയുല്‍പാദനം 11.051 ദശലക്ഷം ബാരലായി ഉയര്‍ത്തിയതായി പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് അറിയിച്ചു. ആഗസ്റ്റില്‍ പ്രതിദിന ഉല്‍പാദനത്തില്‍ 2,36,000 ബാരലിന്റെ വീതം വര്‍ധനവാണ് സൗദി അറേബ്യ വരുത്തിയത്.

ഓഗസ്റ്റില്‍ ഒപെക് രാജ്യങ്ങളുടെ പ്രതിദിന എണ്ണയുല്‍പാദനം 6,18,000 ബാരല്‍ തോതില്‍ ഉയര്‍ന്നു. കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങളുടെ ആകെ പ്രതിദിന എണ്ണയുല്‍പാദനം 29.65 ദശലക്ഷം ബാരലായിരുന്നു. ഈ വര്‍ഷവും അടുത്ത കൊല്ലവും എണ്ണയുടെ ആവശ്യത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച ഒപെക് റിപ്പോര്‍ട്ടില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചേര്‍ന്ന ഒപെക് പ്ലസ് ഗ്രൂപ്പ് യോഗം ഒക്‌ടോബറിലെ എണ്ണയുല്‍പാദനം ഓഗസ്റ്റിലെ അതേ നിലവാരത്തില്‍ തുടരാന്‍ തീരുമാനിച്ചിരുന്നു.

Other News in this category



4malayalees Recommends