കാനഡ എക്‌സ്പ്രസ് എന്‍ട്രി; പുതിയ ഡ്രോയില്‍ പെര്‍മനന്റ് റസിഡന്‍സി ഇന്‍വൈറ്റുകളില്‍ വന്‍ വര്‍ദ്ധന; 3250 പേര്‍ക്ക് ഐടിഎ നല്‍കി

കാനഡ എക്‌സ്പ്രസ് എന്‍ട്രി; പുതിയ ഡ്രോയില്‍ പെര്‍മനന്റ് റസിഡന്‍സി ഇന്‍വൈറ്റുകളില്‍ വന്‍ വര്‍ദ്ധന; 3250 പേര്‍ക്ക് ഐടിഎ നല്‍കി

കാനഡ ഇമിഗ്രേന്റെ ഭാഗമായുള്ള പ്രോഗ്രാം ഡ്രോകള്‍ ജൂലൈ 6ന് പുനരാരംഭിച്ച ശേഷം നടക്കുന്ന ആറാം റൗണ്ട് എക്‌സ്പ്രസ് എന്‍ട്രി ഡ്രോ നടത്തി ഇമിഗ്രേഷന്‍ റെഫ്യൂജീസ് & സിറ്റിസണ്‍ഷിപ്പ് കാനഡ.


ഇക്കുറി ഏകദേശം 3250 ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ (ഐടിഎ) ആണ് ഇമിഗ്രേഷന്‍ ഏജന്‍സി പുറപ്പെടുവിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന ഐടിഎകളാണ് ഇത്. കഴിഞ്ഞ തവണത്തേക്കാള്‍ 500 ഐടിഎയാണ് അധികമായി അനുവദിച്ചത്.

കാനഡയിലേക്ക് ഇമിഗ്രേറ്റ് ചെയ്യാനുള്ള പ്രധാന വഴികളില്‍ ഒന്നാണ് എക്‌സ്പ്രസ് എന്‍ട്രി ഡ്രോ. കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം- സിആര്‍എസ് കട്ട്-ഓഫ് സ്‌കോര്‍ 511 ആയിരുന്നുവെന്ന് സിഐസി റിപ്പോര്‍ട്ട് പറയുന്നു.

ചുരുങ്ങിയ സിആര്‍എസ് സ്‌കോറില്‍ പടിപടിയായി കുറവ് വരുന്നുണ്ട്. പ്രോഗ്രാം വ്യക്തമാക്കാതെ നടത്തിയ ഡ്രോയിലേക്ക് കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം എന്നിവയില്‍ നിന്നാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.
Other News in this category



4malayalees Recommends