'രാജ്യത്ത് ആരും വിശന്ന് ഉറങ്ങേണ്ടിവരില്ല'; പുത്തന്‍ പദ്ധതിയുമായി യുഎഇ

'രാജ്യത്ത് ആരും വിശന്ന് ഉറങ്ങേണ്ടിവരില്ല'; പുത്തന്‍ പദ്ധതിയുമായി യുഎഇ
പാവപ്പെട്ടവര്‍ക്ക് ആഹാരം നല്‍കുന്ന പുത്തന്‍ പദ്ധതിയുമായി യുഎഇ. 'ബ്രെഡ് ഫോര്‍ ഓള്‍'എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും ദിവസവും സൗജന്യ റൊട്ടി നല്‍കുന്ന സംവിധാനമാണ് 'ബ്രെഡ് ഫോര്‍ ഓള്‍ . രാജ്യത്ത് ആരും വിശന്നുകൊണ്ട് ഉറങ്ങേണ്ടിവരില്ലെന്നാണ് യുഎഇ ഭരണാധികാരികളുടെ പ്രഖ്യാപനം. ഇത് അന്വര്‍ഥമാക്കുന്നതാണ് പുതിയ ഭക്ഷണ പദ്ധതി.

ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്റെ കീഴിലുള്ള മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയാണ് 'ബ്രെഡ് ഫോര്‍ ഓള്‍' സംരംഭം പ്രഖ്യാപിച്ചത്. ഓരോ ദിവസവും വിവിധ സമയങ്ങളില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യ റൊട്ടി നല്‍കുന്ന സംവിധമാണിത്.

വിവിധ ഔട്ട്‌ലെറ്റുകളില്‍ വിന്യസിക്കുന്ന സ്മാര്‍ട്ട് മെഷീനുകള്‍ മുഖേനയാണ് ആവശ്യക്കാര്‍ക്ക് ഫ്രഷ് ബ്രഡുകള്‍ നല്‍കുക. പദ്ധതിയിലൂടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ആധുനികവും സുസ്ഥിരവുമായ മാതൃക കാണിച്ചു കൊടുക്കുക കൂടിയാണ് യു.എ.ഇ. അല്‍ മിസ്ഹാര്‍, അല്‍ വര്‍ഖ, മിര്‍ദിഫ്, നാദ് അല്‍ ഷെബ, നദ്ദ് അല്‍ ഹമര്‍, അല്‍ ഖൗസ്, അല്‍ ബദാഅ എന്നിവിടങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് സ്മാര്‍ട്ട് മെഷീനുകള്‍ സ്ഥാപിക്കുക.

മിഷീനിലെ 'ഓര്‍ഡര്‍' ബട്ടന്‍ അമര്‍ത്തിയാല്‍ അല്‍പ സമയത്തിനകം ബ്രഡ് ലഭിക്കുന്ന രീതിയിലാണ് സംവിധാനം. പദ്ധതിയിലേക്ക് സംഭാവന നല്‍കാനും മെഷീനില്‍ സൗകര്യമുണ്ട്. ഇതിന് പുറമെ 'ദുബായ് നൗ' ആപ്പ് വഴിയും എസ്.എം.എസ് ചെയ്തും സംഭാവന നല്‍കാവുന്നതാണ്. 10 ദിര്‍ഹം സംഭാവന ചെയ്യാന്‍ 3656 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് ചെയ്യേണ്ടത്

Other News in this category



4malayalees Recommends