അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി അര്‍മീനിയയില്‍ ; സന്ദര്‍ശനം അസര്‍ബൈജാനുമായി സംഘര്‍ഷം നിലനില്‍ക്കേ

അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി അര്‍മീനിയയില്‍ ; സന്ദര്‍ശനം അസര്‍ബൈജാനുമായി സംഘര്‍ഷം നിലനില്‍ക്കേ
അസര്‍ബൈജാനുമായി സംഘര്‍ഷം നിലനില്‍ക്കേ അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി അര്‍മീനിയയില്‍ എത്തി. അര്‍മീനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലന്‍ സിമോന്‍യാനുമായി അവര്‍ കൂടിക്കാഴ്ച നടത്തി.

1991 ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വതന്ത്രമായ ശേഷം അര്‍മീനിയ സന്ദര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്ന പദവിയുള്ള അമേരിക്കക്കാരിയാണ് നാന്‍സി പെലോസി.

അസര്‍ബൈജാനുമായുള്ള സംഘര്‍ഷത്തില്‍ അര്‍മീനിയ റഷ്യയുടെ പിന്തുണ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് അമേരിക്കന്‍ നേതാവിന്റെ സന്ദര്‍ശനം.

Other News in this category4malayalees Recommends