കുറഞ്ഞ നിരക്കിലുള്ള പുതിയ 'കര്‍വഫോക്‌സ്' ടാക്‌സി സര്‍വീസ് പ്രഖ്യാപിച്ച് 'കര്‍വ

കുറഞ്ഞ നിരക്കിലുള്ള പുതിയ 'കര്‍വഫോക്‌സ്' ടാക്‌സി സര്‍വീസ് പ്രഖ്യാപിച്ച് 'കര്‍വ
കുറഞ്ഞ നിരക്കിലുള്ള പുതിയ 'കര്‍വഫോക്‌സ്' ടാക്‌സി സര്‍വീസ് പ്രഖ്യാപിച്ച് 'കര്‍വ. കര്‍വ ടെക്‌നോളജീസ് ഫോക്‌സ് ട്രാന്‍സ്‌പോര്‍ട്ടുമായി സഹകരിച്ചാണ് പ്രവര്‍ത്തനം നടത്തുക.

കര്‍വ ടാക്‌സി ആപ്പ് വഴിയാണ് ഈ സൗകര്യം യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുക. ബഡ്ജറ്റ് നിരക്കില്‍ യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാക്കും. ഫോക്‌സ് ട്രാന്‍സ്‌പോര്‍ട്ട് ഫ്‌ലീറ്റിന്റെ കീഴിലുള്ള 2,000ലധികം അധിക വാഹനങ്ങള്‍ സംരംഭത്തില്‍ പങ്കുചേരും.

പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ ഒരു ടീമാണ് സംരംഭത്തെ നയിക്കുക. അവര്‍ക്ക് ന്യായമായ തൊഴില്‍ സാഹചര്യങ്ങള്‍, നിരന്തര പരിശീലനങ്ങള്‍, ഒരു ഫുള്‍ സപോര്‍ട്ടിംഗ് ടീം എന്നിവ ലഭ്യമാക്കും.

ട്രിപ്പ് ട്രാക്കിംഗ്, ആപ്പ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ആപ്പിള്‍, ഗൂഗിള്‍ പേ എന്നിവയിലൂടെ സൗകര്യപ്രദമായ പണരഹിത പേയ്‌മെന്റ് തുടങ്ങിയവയും ലഭ്യമാവും. കര്‍വ ടാക്‌സി ആപ്പ് വഴിയാണ് ഉപഭോക്താക്കള്‍ പുതിയ 'കര്‍വഫോക്‌സ്' സേവനം ഓര്‍ഡര്‍ നല്‍കേണ്ടത്.

Other News in this category



4malayalees Recommends