കാനഡയില്‍ വെടിവെപ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു; ഗ്രേറ്റര്‍ ടൊറന്റോയിലെ വെടിവെപ്പില്‍ മരണം മൂന്നായി; പാര്‍ട്ട്‌ടൈം ജോലി ചെയ്ത സ്ഥലത്തിന് നേര്‍ക്ക് അക്രമം

കാനഡയില്‍ വെടിവെപ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു; ഗ്രേറ്റര്‍ ടൊറന്റോയിലെ വെടിവെപ്പില്‍ മരണം മൂന്നായി; പാര്‍ട്ട്‌ടൈം ജോലി ചെയ്ത സ്ഥലത്തിന് നേര്‍ക്ക് അക്രമം

കാനഡയില്‍ നടന്ന വെടിവെപ്പില്‍ പരുക്കേറ്റ ഇന്ത്യയില്‍ നിന്നുള്ള യുവ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ആശുപത്രിയില്‍ മരിച്ചു. ഇതോടെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ നടന്ന കൂട്ട വെടിവെപ്പില്‍ മരിച്ച വ്യക്തികളുടെ എണ്ണം മൂന്നായി.


ഹാമില്‍ടണ്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 28-കാരന്‍ സത്വീന്ദര്‍ സിംഗിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണയാണ് നീക്കിയത്. വെടിവെപ്പില്‍ ഗുരുതരമായ പരുക്കേറ്റിരുന്നു.

മില്‍ട്ടണിലെ താമസക്കാരനായ സത്വീന്ദര്‍ സിംഗ് മരണപ്പെട്ടതായി ഹാല്‍ടണ്‍ പോലീസ് സര്‍വ്വീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടന്ന സംഭവങ്ങള്‍ ഹൃദയഭേദകമാണെന്ന് എച്ച്ആര്‍പിഎസ് ചീഫ് സ്റ്റീഫന്‍ ടാനര്‍ പ്രതികരിച്ചു.

നേരത്തെ ഒരു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ വെടിവെപ്പില്‍ മരണപ്പെട്ടിരുന്നു. ജിടിഎയിലെ വിവിധ ഇടങ്ങളിലാണ് വെടിവെപ്പ് അരങ്ങേറിയത്. അക്രമം നടത്തിയ 40-കാരന്‍ ഷോണ്‍ പെട്രിയെ പോലീസ് വെടിവെച്ച് കൊന്നിരുന്നു.

സത്വീന്ദര്‍ സിംഗ് പാര്‍ട്ട്‌ടൈം ജോലി ചെയ്തിരുന്ന എംകെ ഓട്ടോ റിപ്പയര്‍സിന് നേരെ ഇയാള്‍ വെടിയുതിര്‍ത്തിരുന്നു. കടയുടമ ഷക്കീല്‍ അഷ്‌റഫിനെയും ഷോണ്‍ കൊലപ്പെടുത്തി.
Other News in this category4malayalees Recommends