കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു ; മരിച്ചത് പഞ്ചാബ് സ്വദേശിയായ 28 കാരന്‍

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു ; മരിച്ചത് പഞ്ചാബ് സ്വദേശിയായ 28 കാരന്‍
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. പഞ്ചാബ് സ്വദേശിയായ സത്‌വീന്ദര്‍ സിങ് (28) ആണ് മരിച്ചത്. ഹാമില്‍ട്ടണ്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സത്‌വീന്ദര്‍ സിങ്. ഇതോടെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. കൊനെസ്റ്റോഗ കോളജിലെ വിദ്യാര്‍ത്ഥിയും ഓട്ടമൊബീല്‍ വര്‍ക്ക് ഷോപ്പില്‍ താല്‍ക്കാലിക ജീവനക്കാരനുമായിരുന്നു സത്‌വീന്ദര്‍ സിങ്. സെപ്തംബര്‍ 12നാണ് വെടിവെപ്പ് നടന്നത്. സത്‌വീന്ദര്‍ സിങ് ജോലി ചെയ്തിരുന്ന വര്‍ക്ക്‌ഷോപ്പില്‍ മുമ്പ് ജോലി ചെയ്തിരുന്ന സീന്‍ പെട്രിയെ (40) എന്നയാളാണ് വെടിവെപ്പ് നടത്തിയത്.

വെടിവെപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹോങ്, വര്‍ക്ക് ഷോപ്പിലെ മെക്കാനിക് ഷക്കീല്‍ അഷ്‌റഫ് എന്നിവര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ പിടികൂടിയ പ്രതിയെ ബലപ്രയോ?ഗത്തിനിടെ പൊലീസ് വെടിവച്ചു കൊന്നു. ദുബായില്‍ ട്രക്ക് ഡ്രൈവറാണ് സത്‌വീന്ദറിന്റെ പിതാവ്. സത്‌വീന്ദര്‍ സിങിനായി ഗോഫണ്ട്മീ എന്ന കൂട്ടായ്മ 35,000 ഡോളര്‍ സമാഹരിച്ചു നല്‍കി.

Other News in this category4malayalees Recommends