പഞ്ചാബില്‍ പ്രത്യേക രാജ്യം വേണം; ആവശ്യവുമായി കാനഡയില്‍ ഖലിസ്ഥാനി വാദികളുടെ ഹിതപരിശോധന വോട്ടിംഗ്; ഇന്ത്യയുടെ മുന്നറിയിപ്പ് പരിഗണിക്കാതെ കാനഡ

പഞ്ചാബില്‍ പ്രത്യേക രാജ്യം വേണം; ആവശ്യവുമായി കാനഡയില്‍ ഖലിസ്ഥാനി വാദികളുടെ ഹിതപരിശോധന വോട്ടിംഗ്; ഇന്ത്യയുടെ മുന്നറിയിപ്പ് പരിഗണിക്കാതെ കാനഡ

ഒന്റാരിയോയിലെ ബ്രാംപ്ടണില്‍ ഖലിസ്ഥാന്‍ വാദികളുടെ ഹിതപരിശോധന. 1 ലക്ഷത്തിലേറെ കനേഡിയന്‍ സിഖുകാര്‍ ഖലിസ്ഥാനി അനുകൂലികളായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ്-എസ്എഫ്‌ജെ നടത്തിയ ഹിതപരിശോധനയില്‍ വോട്ട് ചെയ്തു.


ഖലിസ്ഥാന്‍ ഹിതപരിശോധനയില്‍ വോട്ട് ചെയ്യാനെത്തിയ പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും നീണ്ട നിര കാണിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

2019-ലാണ് എസ്എഫ്‌ജെയെ ഇന്ത്യയില്‍ നിരോധിക്കുന്നത്. വിഘടനവാദികളായ ഇവര്‍ പഞ്ചാബിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. പഞ്ചാബിനെ വിഭജിച്ച് പ്രത്യേക ഖലിസ്ഥാന്‍ രൂപീകരിക്കണമെന്നാണ് എസ്എഫ്‌ജെയുടെ പ്രചരണം.

കാനഡയില്‍ വളരുന്ന ഇന്ത്യാവിരുദ്ധ ശക്തികളുടെ വളര്‍ച്ചയെ കുറിച്ച് കനേഡിയന്‍ ഗവണ്‍മെന്റിന് ഇന്ത്യാ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഖലിസ്ഥാന്‍ ഹിതപരിശോധന സമാധാനപരമായ, ജനാധിപത്യ പ്രക്രിയ ആണെന്ന് പറഞ്ഞ് അവിടുത്തെ ഗവണ്‍മെന്റ് ഇത് തടയാന്‍ തയ്യാറായില്ല.

കാനഡയില്‍ ഇന്ത്യാവിരുദ്ധ അക്രമങ്ങള്‍ ശക്തിപ്പെടുന്ന ഘട്ടത്തിലാണ് ഹിതപരിശോധനയെന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ അനുകൂല നിലപാടെടുത്ത സിഖ് വംശജനെ അടുത്തിടെ വെടിവെച്ച് കൊല്ലുക പോലും ചെയ്തു.
Other News in this category



4malayalees Recommends