ഫേസ്ബുക്ക് സൗഹൃദം ; ഭര്‍ത്താവ് വിദേശത്ത് ; ആണ്‍മക്കളെ ഉപേക്ഷിച്ച് 25കാരന്റെ കൂടെ ഒളിച്ചോടി 40കാരി

ഫേസ്ബുക്ക് സൗഹൃദം ; ഭര്‍ത്താവ് വിദേശത്ത് ; ആണ്‍മക്കളെ ഉപേക്ഷിച്ച് 25കാരന്റെ കൂടെ ഒളിച്ചോടി 40കാരി
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 25 കാരനുമായി ഒളിച്ചോടി വീട്ടമ്മ. തഞ്ചാവൂര്‍ ആണ് സംഭവം. ഒറത്തനാടിന് സമീപം കവരപ്പാട്ട് സ്വദേശിനിയായ ലളിത ഫേസ്ബുക്ക് വഴിയാണ് 25 കാരനായ യുവാവിനെ പരിചയപ്പെടുന്നത്. ലളിതയ്ക്ക് 40 വയസുണ്ട്. പരിചയം പ്രണയമായി മാറി. പരസ്പരം കാണാനും ബന്ധപ്പെടാനും തുടങ്ങി. ഒടുവില്‍ ലളിത ഗര്‍ഭിണിയായതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു.

ഭര്‍ത്താവ് വിദേശത്താണ്. 22 ഉം 19 ഉം വയസുമുള്ള രണ്ട് ആണ്‍മക്കളുമായി ഒറത്തനാട്ട് വാടക വീട്ടിലായിരുന്നു ലളിതയുടെ താമസം. വ്യാഴാഴ്ച രാത്രി ആഭരണങ്ങളും പണവുമായി ലളിത വീടുവിട്ടിറങ്ങി. അമ്മയെ കാണാനില്ലെന്ന് കാണിച്ച് മക്കള്‍ പോലീസില്‍ പരാതി നല്‍കി. അമ്മയ്ക്ക് 25 കാരനായ കാമുകനുണ്ടെന്നും, ഇരുവരും ഒളിച്ചോടിയതാണെന്നും കണ്ടെത്തിയതോടെയാണ് മൂത്ത മകന്‍ വ്യാഴാഴ്ച രാത്രിയാണ് അമ്മ ലളിതയെ കണ്ടെത്താന്‍ ഒറത്തനാട് പോലീസില്‍ പരാതി നല്‍കിയത്.

ഇതിനിടെ ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അവള്‍ തന്നെ അറിയിച്ചിരുന്നതായി സിംഗപ്പൂരിലുള്ള ഭര്‍ത്താവ് മകനെ ഫോണില്‍ വിളിച്ചറിയിച്ചു. കാമുകനുമായുള്ള വിവാഹത്തിന്റെ ഫോട്ടോയും കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കുന്ന ശബ്ദരേഖയും ലളിത സിംഗപ്പൂരിലുള്ള ഭര്‍ത്താവിന് അയച്ചിരുന്നു. കേസെടുത്ത പൊലീസ് ലളിതയ്ക്കും കാമുകനുവേണ്ടി തിരച്ചില്‍ നടത്തിവരികയാണ്.

Other News in this category4malayalees Recommends