മുഖ്യമന്ത്രി പദം വിട്ട് അധ്യക്ഷനാകാനില്ലെന്ന് ഗെഹ്ലോട്ട് ; കേരളത്തിലെത്തി രാഹുലിനെ കാണും ; സച്ചിന്‍ പൈലറ്റിന് അധികാരം കൈമാറാന്‍ വിമുഖത

മുഖ്യമന്ത്രി പദം വിട്ട് അധ്യക്ഷനാകാനില്ലെന്ന് ഗെഹ്ലോട്ട് ; കേരളത്തിലെത്തി രാഹുലിനെ കാണും ; സച്ചിന്‍ പൈലറ്റിന് അധികാരം കൈമാറാന്‍ വിമുഖത
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി പദം രാജിവയ്ക്കില്ലെന്ന നിലപാടില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. താന്‍ എവിടേയും പോകുന്നില്ലെന്ന് ചൊവ്വാഴ്ച രാത്രി ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഗെഹ്ലോട്ട് പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്താല്‍ മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിന് നല്‍കേണ്ടിവരുമെന്നതാണ് ഗെഹ്ലോട്ടിനെ ആശങ്കയിലാഴ്ത്തുന്നത്.

Voices of discontent surface in Rajasthan govt after Rahul slams CM Gehlot

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടിവന്നാലും നിങ്ങളില്‍ നിന്ന് അധിക ദൂരത്തേക്ക് പോകില്ലെന്നും എംഎല്‍എമാര്‍ക്ക് ഗെഹ്ലോട്ട് ഉറപ്പു നല്‍കിയതായാണ് വിവരം. സച്ചിന്‍ പൈലറ്റിലേക്ക് അധികാരം കൈമാറാന്‍ ഗെഹ്ലോട്ടിന് വിമുഖതയുണ്ട്. അധ്യക്ഷാനായാലും മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ തന്നെ അനുവദിക്കണമെന്ന ഉപാധി ഗെഹ്ലോട്ട് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍വച്ചിരുന്നു.രാഹുല്‍ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഗെഹ്ലോട്ട്.

Other News in this category4malayalees Recommends