ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്‌സ് വാര്‍ഷിക കുടുംബ സംഗമം നവംബര്‍ 5 ശനിയാഴ്ച

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്‌സ് വാര്‍ഷിക കുടുംബ സംഗമം നവംബര്‍ 5 ശനിയാഴ്ച
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്‌സിലുള്ള മലയാളികളായ ഉദ്യോഗസ്ഥരുടേയും, സര്‍വീസില്‍ വിരമിച്ചവരുടെയും കുടുംബ സംഗമം 2022 നവംബര്‍ 5 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പോര്‍ട്ട്‌ചെസ്റ്ററിലെ നൈറ്റ്‌സ് ഓഫ് കൊളംബസ്സില്‍ (327 വെസ്റ്റ്‌ചെസ്റ്റര്‍ അവന്യു) വെച്ച് നടക്കുന്നതാണ്.


കോവിഡ് മഹാമാരി മൂലം ഏതാനും വര്‍ഷങ്ങളായി ഈ സംഗമം മുടങ്ങിയിരുന്നു. കഴിഞ്ഞ സംഗമത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഈ സംഗമത്തില്‍ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അനില്‍ ചെറിയാന്‍ അഭ്യര്‍ത്ഥിക്കുന്നു.


ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് അംഗങ്ങളുടെ ചുമതലയാണ്. അടുത്ത വര്‍ഷത്തേക്കുള്ള ഭരണസമിതിയെയും ഈ കുടുംബ സംഗമത്തില്‍ തെരഞ്ഞെടുക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ലയര്‍ കാണുക.


വാര്‍ത്ത: ജയപ്രകാശ് നായര്‍
Other News in this category4malayalees Recommends