വിദേശ ജോലിക്കാര്‍ക്കും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പെര്‍മനന്റ് റസിഡന്‍സി വിസ ഫാസ്റ്റ്ട്രാക്ക് ചെയ്ത് കാനഡ; പദ്ധതി പുറത്തുവിട്ട് ഇമിഗ്രേഷന്‍ മന്ത്രി

വിദേശ ജോലിക്കാര്‍ക്കും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പെര്‍മനന്റ് റസിഡന്‍സി വിസ ഫാസ്റ്റ്ട്രാക്ക് ചെയ്ത് കാനഡ; പദ്ധതി പുറത്തുവിട്ട് ഇമിഗ്രേഷന്‍ മന്ത്രി

ഉയര്‍ന്ന തോതില്‍ അനുഭവപരിചയമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും, വിദേശ ജോലിക്കാര്‍ക്കും പെര്‍മനന്റ് റസിഡന്‍സി നല്‍കുന്നത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി പങ്കുവെച്ച് കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി സിയാന്‍ ഫ്രേസര്‍.


തുടര്‍ച്ചയായി ലേബര്‍ ക്ഷാമം അനുഭവപ്പെടുന്ന മേഖലകള്‍ക്ക് ഗുണം ചെയ്യുന്ന തരത്തിലാണ് ഇത്. ലിബറല്‍ എംപി രണ്‍ദീപ് സാരൈയുടെ പ്രൈവറ്റ് മെമ്പര്‍ പ്രമേയം ഹൗസ് ഓഫ് കോമണ്‍സ് അംഗീകരിച്ചതോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

താല്‍ക്കാലിക വിദേശ ജോലിക്കാരും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും കാനഡയുടെ സമ്പദ് വ്യവസ്ഥയ്ക്ക് സുപ്രധാനമാണ്. ഇത് പരിഗണിച്ചാണ് ഇവര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി വേദികള്‍ സാധ്യമാക്കാന്‍ നീക്കം നടത്തുന്നതെന്ന് ഫ്രേസര്‍ പറഞ്ഞു.

താല്‍ക്കാലിക താമസം സ്ഥിരപ്പെടുത്താന്‍ സാധ്യതയുള്ളവര്‍ക്ക് വിസ ദീര്‍ഘിപ്പിക്കാനോ, നിലവിലെ പാത്ത്‌വെകളില്‍ മാറ്റം വരുത്തി സ്ഥിരമായി നില്‍ക്കാനോ അവസരം നല്‍കുകയാണ് മന്ത്രിയുടെ ലക്ഷ്യം.
Other News in this category4malayalees Recommends