സാമന്ത ചര്‍മ്മ രോഗത്തെ തുടര്‍ന്ന് വിദേശത്തേക്ക് ചികിത്സയ്ക്ക് പോയെന്ന വാര്‍ത്ത ; പ്രതികരണവുമായി മാനേജര്‍

സാമന്ത ചര്‍മ്മ രോഗത്തെ തുടര്‍ന്ന് വിദേശത്തേക്ക് ചികിത്സയ്ക്ക് പോയെന്ന വാര്‍ത്ത ; പ്രതികരണവുമായി മാനേജര്‍
സാമന്ത ചര്‍മ്മ രോഗത്തെ തുടര്‍ന്ന് വിദേശത്തേക്ക് ചികിത്സയ്ക്ക് പോയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മാനേജര്‍. സാമന്ത പൊതു പരിപാടികളിലും സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടാതെ ആയതോടെയാണ് നടിക്ക് അപൂര്‍വ്വ ചര്‍മ്മ രോഗമാണെന്നും ചികിത്സയ്ക്കായി യുഎസിലേക്ക് പോയതായുമുള്ള വാര്‍ത്തകളാണ് എത്തിയത്.

വിദേശത്ത് ചികിത്സയിലുള്ള താരത്തോട് പൊതു ഇടങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ നിര്‍ദേശിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. സാമന്തയുടെ മാനേജര്‍ മഹേന്ദ്രയാണ് ഈ വാര്‍ത്തകളോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും ഗോസിപ്പ് മാത്രമാണെന്നാണ് സാമന്തയുടെ മാനേജര്‍ മഹേന്ദ്രയുടെ പ്രതികരണം. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു മഹേന്ദ്രയുടെ പ്രതികരണം. എന്നാല്‍ താരം എവിടെയാണെന്നോ മറ്റ് വിശദാംശങ്ങളോ മഹേന്ദ്ര വ്യക്തമാക്കിയിട്ടില്ല.

സാമന്തയുടെ അസാന്നിദ്ധ്യം മൂലം നിരവധി സിനിമാ പ്രൊജക്ടുകളും പ്രതിസന്ധിയിലാണ്. യശോദ, ശാകുന്തളം എന്നീ ചിത്രങ്ങളാണ് സാമന്തയുടെതായി ഒരുങ്ങുന്നത്.

Other News in this category4malayalees Recommends