മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ തീകൊളുത്തിയ 75 കാരിയായ അമ്മ മരിച്ചു

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ തീകൊളുത്തിയ 75 കാരിയായ അമ്മ മരിച്ചു
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് ചമ്മന്നൂര്‍ സ്വദേശി ശ്രീമതി (75)യാണ് മരിച്ചത്. ഇന്നലെയാണ് ശ്രീമതിയെ മകന്‍ മനോജ് (40)തീകൊളുത്തിയത്.

ഗുരുതരമായി പരിക്കേറ്റ ശ്രീമതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മനോജിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു..

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പണം കിട്ടാത്തതിനെ തുടര്‍ന്ന് മകന്‍ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മനോജിന് മാനസീകാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.

Other News in this category4malayalees Recommends