മണിരത്‌നം സര്‍ എന്നെ വിളിച്ചാല്‍, മുടി പോട്ടെ പുല്ല്, ദേ വരുന്നു എന്ന് പറഞ്ഞ് മൊട്ടയടിച്ച് ഞാന്‍ പോവും: അനുപമ

മണിരത്‌നം സര്‍ എന്നെ വിളിച്ചാല്‍, മുടി പോട്ടെ പുല്ല്, ദേ വരുന്നു എന്ന് പറഞ്ഞ് മൊട്ടയടിച്ച് ഞാന്‍ പോവും: അനുപമ
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരന്‍. സിനിമയുടെ റിലീസിന് മുമ്പ് തന്നെ അനുപമയുടെ മേരി എന്ന കഥാപാത്രവും മുടിയും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. അന്ന് മുടി മുറിച്ചുള്ള സിനിമാ പരീക്ഷണങ്ങള്‍ക്ക് താരം തയാറായിരുന്നില്ല.

എന്നാല്‍ ഇന്ന് വേണമെങ്കില്‍ മൊട്ടയിക്കാനും തയാറാണെന്ന് അനുപമ പറയുന്നത്. മണിരത്‌നം വിളിച്ചാല്‍ മൊട്ടയടിക്കാനും തയാറാണെന്ന് താരം പറയുന്നു. പണ്ട് ജോണ്‍ ബ്രിട്ടാസിന്റെ അഭിമുഖത്തില്‍ തന്റെ സുഹൃത്ത് ഒരു ചോദ്യം ചോദിച്ചിരുന്നു.

മണിരത്‌നം സാര്‍ ഒരു സിനിമയിലേക്ക് വിളിക്കുകയാണ് പക്ഷേ അത് ചെയ്യണമെങ്കില്‍ തല മൊട്ടയടിക്കണം, പോകുമോ എന്ന്. അന്ന് താന്‍ പതിനെട്ട് വയസുള്ള ഒരു കുട്ടിയാണ്. തന്റെ മുടി മൊത്തം ഒറ്റയടിക്ക് മൊട്ടയടിക്കാനൊക്കെ പറഞ്ഞാല്‍.. അത് പറ്റില്ല എന്ന് പറഞ്ഞു.

പക്ഷെ ഇന്നത്തെ താനാണെങ്കില്‍ പറയും, മണിരത്‌നം സര്‍ തന്നെ വിളിച്ചാല്‍, മുടി പോട്ടെ പുല്ല്, ദേ വരുന്നു എന്ന് പറഞ്ഞ് താന്‍ പോവും. മുടി ഇന്ന് വരും നാളെ പോകും എന്ന് കരുതും എന്നാണ് അനുപമ പറയുന്നത്. നടിയുടെ തെലുങ്ക് ചിത്രം കാര്‍ത്തികേയ 2വിന്റെ മലയാളം പതിപ്പാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും.

Other News in this category4malayalees Recommends