'പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ, ഇരട്ടപദവി അംഗീകരിക്കില്ല'; അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23 നേതാക്കള്‍ ; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു

'പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ, ഇരട്ടപദവി അംഗീകരിക്കില്ല'; അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23 നേതാക്കള്‍ ; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23 നേതാക്കള്‍ . ഇരട്ടപദവി അംഗീകരിക്കില്ലെന്നും ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂര്‍ പ്രഖ്യാപനത്തിനെതിരാണെന്നും ഗ്രൂപ്പ് 23 നേതാക്കള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെന്നും ഗ്രൂപ്പ് 23 വ്യക്തമാക്കി. അതേസമയം, ശശി തരൂരിനെ ഐടി പാര്‍ലമെന്റി സമിതി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അനുവദിക്കമണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അശോക് ഗലോട്ടിനെതിരെ ഗ്രൂപ്പ് 23 രംഗത്തെത്തുന്നത്. ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂര്‍ പ്രഖ്യാപനത്തിനെതിരാണെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷനായാലും രാജസ്ഥാന്‍ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന അശോക് ഗെലോട്ടിന്റെ നിലപാടിനെതിരെ ദിഗ് വിജയ് സിംഗും രംഗത്തെത്തി. അധ്യക്ഷനായാല്‍ ഗലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും രണ്ട് പദവികള്‍ വഹിക്കാനാവില്ലെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാനില്ലെന്ന് ഗലോട്ട് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ട് വന്നാല്‍ രാജസ്ഥാനില്‍ പകരം സംവിധാനം ഉണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി എന്നാണ് വിവരം.

അതേസമയം, അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യതയേറുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ ജോഡോ യാത്രയിലുള്ള രാഹുല്‍ ഗാന്ധിയുമായി കൊച്ചിയിലാകും കൂടിക്കാഴ്ച. പന്ത്രണ്ടരയോടെ ഗലോട്ട് കൊച്ചിയിലെത്തും. അധ്യക്ഷ പദം ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ കൂടി രാഹുല്‍ ഗാന്ധിയോടാവശ്യപ്പെടുമെന്ന് ഗലോട്ട് വ്യക്തമാക്കിയിരുന്നു. ഈ മാസം മുപ്പത് വരെയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം ഉണ്ടാവുക. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്.

Other News in this category



4malayalees Recommends