ആ ലിപ് ലോക്ക് വിവാദമായിരുന്നു ; കുടുംബ പ്രശ്‌നമായെന്ന് വരെ വാര്‍ത്ത പരന്നു ; ലങ്കയെ പറ്റി സംവിധായകന്‍

ആ ലിപ് ലോക്ക് വിവാദമായിരുന്നു ; കുടുംബ പ്രശ്‌നമായെന്ന് വരെ വാര്‍ത്ത പരന്നു ; ലങ്കയെ പറ്റി സംവിധായകന്‍
സുരേഷ് ഗോപിയുടെ കരിയറില്‍ ഏറ്റവുമധികം വിമര്‍ശനമുയര്‍ത്തിയ സിനിമയായിരുന്നു ലങ്ക. നിരവധി വിമര്‍ശനങ്ങല്‍ നേരിട്ട ചിത്രത്തെ കുറിച്ച് നിര്‍മാതാവായ സന്തോഷ് ദാമോദരന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.ലങ്ക സിനിമ ഇറങ്ങിയതിന് ശേഷം സുരേഷ് ഗോപി മംമ്തയുമായി അടുപ്പത്തിലാണെന്ന തരത്തില്‍ പലരും പറഞ്ഞിരുന്നെങ്കിലും അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. അത് തെറ്റായ വാര്‍ത്തയായിരുന്നുവെന്നും സന്തോഷ് ദാമോദരന്‍ പറഞ്ഞു.

ലങ്ക സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ ലങ്കയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് സിനിമ മുഴുവനും അവിടെ ഷൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കുറച്ച് സീനുകളൊക്കെ കേരളത്തില്‍ വന്നിട്ടാണ് ചെയ്തത്. അതിലെ വീട് മംഗലാപുരത്തുള്ളതാണ്. തുടക്കത്തില്‍ തന്നെ ഈ സിനിമയോട് സുരേഷ് ഗോപിയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നു. ഇതിലെ സംഗീതമടക്കം എല്ലാത്തിനോടും സുരേഷേട്ടന് താല്‍പര്യം ഉണ്ടായി. അതില്‍ ഇടപെടുകയും ചെയ്തു.

മംമ്ത മോഹന്‍ദാസിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ലങ്ക. സിനിമയില്‍ ഒരു ലിപ്‌ലോക്ക് സീനുണ്ട് അതുകൊണ്ട് തന്നെ പെട്ടെന്ന് മലയാളത്തില്‍ നിന്നൊരു നടി വന്ന് ചെയ്യാത്ത കഥാപാത്രമായിരുന്നു അത്. അങ്ങനെയാണ് മംമ്ത നായികയായെത്തുന്നത്. അന്നൊന്നും ആരും അത്തരം സീനുകള്‍ ചെയ്യില്ല. പക്ഷേ സിനിമയില്‍ വളരെ പ്രധാനപ്പെട്ടൊരു സീനാണത്. ആ ലിപ്‌ലോക്കിലൂടെ വിഷം കൊടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ആ ഷോട്ട് ചെയ്ത്. അതല്ലാതെ ലിപ്‌ലോക്കിന് വേണ്ടിയൊരു രംഗം ചിത്രീകരിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

മംമ്തയോട് ഈ സീനിനെ പറ്റി പറഞ്ഞപ്പോള്‍ അവര്‍ എതിര്‍പ്പില്ലാതെ അഭിനയിക്കാന്‍ തീരുമാനിച്ചു. പക്ഷേ ആ സീനില്‍ അഭിനയിക്കാന്‍ സുരേഷേട്ടന് ചെറിയൊരു വിഷമം ഉണ്ടായിരുന്നു. പക്ഷേ പിന്നീട് ആ സീന്‍ ചെയ്യാമെന്ന് പറഞ്ഞ് അദ്ദേഹം തന്നെയാണ് വന്നതും. അന്ന് മാധ്യമങ്ങളില്‍ ഒരുപാട് ഗോസിപ്പുകള്‍ വന്നു. ഇരുവരും തമ്മില്‍ റിലേഷനാണ്, കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായി, എന്നൊക്കെയായിരുന്നു വാര്‍ത്ത. പക്ഷേ സത്യത്തില്‍ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അവര്‍ നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു

Other News in this category



4malayalees Recommends