ഒഐസിസി യുകെയുടെ രണ്ടാം ഘട്ടമെമ്പര്‍ഷിപ്പ് കാമ്പയിന്‍ കെപിസിസിക്ക് കൈമാറി

ഒഐസിസി യുകെയുടെ രണ്ടാം ഘട്ടമെമ്പര്‍ഷിപ്പ് കാമ്പയിന്‍ കെപിസിസിക്ക് കൈമാറി
ചരിത്രമുറങ്ങുന്ന ശ്രീ പത്മനാഭന്റെ മണ്ണില്‍ നവ ഭാരതത്തിന്റെ ശില്‍പ്പികളായ, നെഹറു ജി യുടെയും ഇന്ദിരാജി യുടെയും, രാജീവ്ജിയുടെയും പിന്‍തലമുറക്കാരായ മഹാരധന്‍മാരുടെ ഇളയ തലമുറയിലെ രാജകുമാരന്‍ ഭാരത ജനതയെ ഒറ്റ കൊടിക്കീഴില്‍ അണിനിരത്തുന്നതിന്റെ ഭാഗമായി നടത്തുന്ന ' ഭാരത് ജോഡോ ' യാത്ര തിരുവനന്ത പുര നഗരിയില്‍ എത്തിചേര്‍ന്നപ്പോള്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്റെ രണ്ടാം ഘട്ടമെമ്പര്‍ഷിപ്പ് കാമ്പയിനുമായി യുകെയുടെ പ്രസിഡന്റ് ശ്രീ കെ കെ മോഹന്‍ദാസും , ട്രഷറര്‍ ശ്രീ, ജവഹര്‍ ലാലും ചേര്‍ന്ന് മെമ്പര്‍ഷിപ്പ് ഫോമുകള്‍ കെപിസിസിക്ക് കൈമാറി, തുടര്‍ന്നുള്ള അതിന്റെ ബാക്കി നടപടി ക്രമങ്ങളും നടത്തുവാന്‍ കഴിഞ്ഞു.ഭാരത് ജോഡോയിക്ക് ശക്തി പകരുവാന്‍ യുകെ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.നേതാക്കളായ ജവഹര്‍ലാല്‍, ബാബു പുറിഞ്ചു എന്നിവരും തിരുവനന്തപുരം നേമത്ത് സമാപിക്കുമ്പോള്‍ അഭിമാനപൂര്‍വ്വം അതില്‍ പങ്കുചേര്‍ന്ന് നമ്മുടെ സാന്നിദ്ധ്യം അറിയിക്കുവാനും കഴിഞ്ഞു.

May be an image of 5 people, people standing and text that says "OVERSEAS INDIAN CULTURAL CONGRESS INCAS INDIAN KATIONAL CONGRESS KPCC INDIRA BHAVAN T -"


തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളിലും കിലോമീറ്ററുകള്‍ നടന്നു,

രണ്ടാം ഘട്ടമെമ്പര്‍ഷിപ്പു എത്തിച്ചതിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പ്രസിഡന്റിനു വേണ്ടി കെപിസിസി ട്രഷാറര്‍ അഡ്വ: പ്രതാപ് ചന്ദന്‍ അവറുകളും ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ അവറുകളും അനുമോദിച്ചു

May be an image of 3 people, people sitting, people standing, map and text that says "CAS IGRESS AN OICC"

ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി ശ്രീ, ബാബുരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. അതിനു ശേഷം കെപിസിസി ട്രഷറുടെ അദ്ധ്യക്ഷതയില്‍ വിളിച്ച മീറ്റിങ്ങില്‍. യുകെയിലെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞു യുകെയിലെ ലോക കേരള സഭയിലുള്ള ഒഐസിസി യുടെ പങ്കിനെപ്പറ്റിയും മറ്റും നേരിട്ടു മനസിലാക്കിക്കൊണ്ടു് അത് തുടര്‍ന്നു നടത്തിക്കൊണ്ടു പോകുന്നതിന് യാതൊരു തെറ്റുമില്ലന്നും അഡ്വ: ശ്രീ, പ്രതാപ് ചന്ദ്രന്‍ അവറുകള്‍ അറിയിച്ചു.ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ, ശങ്കരപ്പിള്ള അതിനെ പിന്‍താങ്ങി.

May be an image of 4 people, people standing and map


യുകെയില്‍ ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുവാന്‍ ആര്‍ക്കും കഴിയില്ലന്നും രാഹുല്‍ ജി യുടെ ഭാരത് ജോഡോ തൊട്ടറിഞ്ഞവര്‍ക്ക് പറയാന്‍ കഴിയില്ല കേരളത്തിന്റെ നേതാക്കന്‍മാരായ ശ്രീ കെ സുധാകരനും പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശനും, ശ്രീ കെസി വേണുഗോപാലും, ശ്രീ,ഉമ്മന്‍ ചാണ്ടിയും ശ്രീ, രമേശ് ചെന്നിത്തലയും ശ്രീ, കെ മുരളീധരനും എല്ലാം ഒറ്റമനസ്സോടെ മുന്നേറ്റുന്നതെന്നും നമ്മുടെ നേതാക്കള്‍ അവകാശപ്പെട്ടു.യുകെയില്‍ നല്ല പ്രവര്‍നങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് മെച്ചപ്പെടുത്താന്‍ തന്നെയാണ് ശ്രമിക്കേണ്ടതെന്ന് അറിയിച്ചു.

May be an image of 5 people, people sitting, people standing and indoor

കഴിഞ്ഞ 70 വര്‍ഷക്കാലം ഭരിച്ച ബ്രിട്ടണിന്റെ രാജ്ഞിയുടെ വിയോഗത്തില്‍ യുകെയില്‍ അനുശോചന യോഗങ്ങള്‍ സംഘടിപ്പിക്കുകയും അടക്കത്തിന് രാജ്ഞി യോടുള്ള ബഹുമാന സൂചകമായി രണ്ടു മിനിട്ടു് മൗനം ആചരിച്ചതും ഒഐസിസി യുകെ യുടെ ചരിത്ര നിമിഷങ്ങളായി കണക്കാക്കപ്പെടുന്നു.

Other News in this category



4malayalees Recommends