ദേശീയ ദിനാഘോഷം; 18 സൗദി നഗരങ്ങളില്‍ വെടിക്കെട്ട്

ദേശീയ ദിനാഘോഷം; 18 സൗദി നഗരങ്ങളില്‍ വെടിക്കെട്ട്

സൗദി അറേബ്യയുടെ 92ാമത് ദേശീയദിനാഘോഷങ്ങള്‍ക്ക് പ്രധാന നഗരങ്ങളും ഗ്രാമങ്ങളും അടക്കം പ്രവിശാലമായ രാജ്യത്തിന്റെ മുക്കുമൂലകള്‍ അണിഞ്ഞൊരുങ്ങി. വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് 18 നഗരങ്ങളില്‍ മാനത്ത് വര്‍ണരാജി വിതറി ഒരേ സമയം കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കും.


റിയാദ് അല്‍ഥഗ്ര്! പ്ലാസ, ബുറൈദ കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്ക്, അല്‍കോബാര്‍ കോര്‍ണിഷ്, ദമാം കോര്‍ണിഷ്, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റി, സമാ അബഹ പാര്‍ക്ക്, അല്‍ബാഹ പ്രിന്‍സ് ഹുസാം പാര്‍ക്ക്, ജിസാന്‍ കോര്‍ണിഷ്, നജ്‌റാന്‍ അല്‍നഹ്ദ ഡിസ്ട്രിക്ട്, ഹായില്‍ അല്‍മഗ്‌വാ പാര്‍ക്ക്, അറാര്‍ ബുര്‍ജ് പാര്‍ക്ക്, തബൂക്ക് സെന്‍ട്രല്‍ പാര്‍ക്ക്, സകാക്ക പ്രിന്‍സ് സല്‍മാന്‍ കള്‍ച്ചറല്‍ സെന്റര്‍, തായിഫ് അല്‍റുദഫ് പാര്‍ക്ക്, ഉനൈസ ജാദ അല്‍ഹാജിബ്, ജിദ്ദ സീസണ്‍ പാര്‍ക്കിംഗ്, അല്‍ഹസ കിംഗ് അബ്ദുല്ല എന്‍വയോണ്‍മെന്റ് പാര്‍ക്ക്, ഹഫര്‍ അല്‍ബാത്തിന്‍ കിംഗ് അബ്ദുല്ല പാര്‍ക്ക് എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗങ്ങളുണ്ടാവുക.

Other News in this category4malayalees Recommends