പരിശോധനയുടെ എണ്ണം കുറച്ചിട്ടും കോവിഡ് കേസുകള്‍ ഞെട്ടിക്കുന്നത് ; ഏറ്റവും അധികം മരണം നടന്നത് വിക്ടോറിയയില്‍ ; പുതിയതായി സ്ഥിരീകരിച്ചത് 28000 പുതിയ കേസുകള്‍

പരിശോധനയുടെ എണ്ണം കുറച്ചിട്ടും കോവിഡ് കേസുകള്‍ ഞെട്ടിക്കുന്നത് ; ഏറ്റവും അധികം മരണം നടന്നത് വിക്ടോറിയയില്‍ ; പുതിയതായി സ്ഥിരീകരിച്ചത് 28000 പുതിയ കേസുകള്‍
ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങള്‍ കോവിഡ് കേസുകളുടെ കണക്കു പുറത്തുവിട്ടതോടെ ആശങ്ക അവസാനിക്കുന്നില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം 28,000ലധികം പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ പരിശോധനയില്‍ കുറവുള്ളപ്പോഴും കോവിഡ് കേസുകളുടെ വ്യാപനം ഞെട്ടിക്കുന്നതാണ്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത് വിക്ടോറിയയിലാണ്.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ന്യൂ സൗത്ത് വെയില്‍സില്‍ 14,170 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ചവരില്‍ 69 മരണങ്ങളും രേഖപ്പെടുത്തി.ഐസിയുവില്‍ 24 പേര്‍ ഉള്‍പ്പെടെ 1176 പേര്‍ വൈറസ് ബാധിച്ച് ആശുപത്രിയിലാണ്.

വിക്ടോറിയയില്‍ ഈ ആഴ്ച 10,360 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ച് ഒരു ദിവസം ശരാശരി 169 പേര്‍ ആശുപത്രിയിലും എട്ട് പേര്‍ തീവ്രപരിചരണത്തിലും ചികിത്സ തേടി.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 80 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിറ്ററിയില്‍ കഴിഞ്ഞ ആഴ്ചയില്‍ 730 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വൈറസ് ബാധിച്ചവരില്‍ മരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.നിലവില്‍ 69 പേരാണ് ആശുപത്രിയിലുള്ളത്. ഇവരില്‍ ആരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലല്ല.

സൗത്ത് ഓസ്‌ട്രേലിയന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച 3037 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി.

ഇന്നലെ രാത്രി 11.59 വരെ ഐസിയുവില്‍ ആറ് പേര്‍ ഉള്‍പ്പെടെ 50 പേര്‍ വൈറസ് ബാധിച്ച് ആശുപത്രിയിലുണ്ട്.

Other News in this category



4malayalees Recommends