ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നു ; പരിധിയിലെത്തി നില്‍ക്കേ മഴ കനക്കുന്നു ; ന്യൂ സൗത്ത് വെയില്‍സില്‍ കാലാവസ്ഥ ജനജീവിതത്തെ സാരമായി ബാധിച്ചുകഴിഞ്ഞു

ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നു ; പരിധിയിലെത്തി നില്‍ക്കേ മഴ കനക്കുന്നു ; ന്യൂ സൗത്ത് വെയില്‍സില്‍ കാലാവസ്ഥ ജനജീവിതത്തെ സാരമായി ബാധിച്ചുകഴിഞ്ഞു
ശക്തമായ മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചുകഴിഞ്ഞു. വെള്ളപ്പൊക്കം യാത്രാ തടസ്സം സൃഷ്ടിക്കുകയാണ്. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്തു താമസിക്കുന്നവര്‍ ആശങ്കയിലാണ്. ഭൂരിഭാഗം ഡാമുകളിലും ജലത്തിന്റെ തോത് മുന്നിലാണ്. ഇതിനുമുമ്പ് 1990ലാണ് സമാന അവസ്ഥയുണ്ടായിരുന്നത്.

വെള്ളപ്പൊക്ക സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

അണക്കെട്ടിന്റെ നൂറു ശതമാനം നിറഞ്ഞത് എന്നത് ഓവര്‍ ടോപ്പിംഗ് എന്ന് അര്‍ത്ഥമില്ലെന്നും സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് കമ്യൂണിറ്റി കേപ്പബിലിറ്റി ഓഫീസര്‍ ജേക്ക് ഹോപ്പ് പറഞ്ഞു.

A photo of a dam taken from a plane

'100 ശതമാനം അര്‍ത്ഥമാക്കുന്നത് ഒപ്റ്റിമല്‍ ലെവല്‍ ആണെന്നും അതിനു മുകളിലുള്ളതെല്ലാം അധിക ജലമാണ്, അത് പുറത്തുവിടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴ ശക്തമാകും മുമ്പ് ഡാമിലെ വെള്ളത്തിന്റെ തോത് കുറക്കാന്‍ ഡാമുകള്‍ തുറക്കേണ്ടിവരും.

സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബുറെന്‍ഡോംഗ് അണക്കെട്ട് 130 ശതമാനം ശേഷിയുള്ളതാണ്.

വാറന്‍ പോലുള്ള പട്ടണങ്ങളും ചുറ്റുമുള്ള കൃഷിയിടങ്ങളും നീണ്ട വലിയ വെള്ളപ്പൊക്കത്തിലാണ്.പല ഭാഗത്തും മഴ പെയ്ത് വെള്ളം നിറഞ്ഞിരിക്കേ ഡാം തുറക്കുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകും. വെള്ളപ്പൊക്കം ബാധിക്കുന്ന ജനങ്ങള്‍ ഇതിനാല്‍ തന്നെ ആശങ്കയിലാണ്.


Other News in this category



4malayalees Recommends