കാപിറ്റോള്‍ ആക്രമണക്കേസ് പ്രതിയ്ക്ക് നാലു വര്‍ഷം തടവ് ; യുഎസ് കോണ്‍ഗ്രസ് കാപിറ്റോളില്‍ നടക്കുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല

കാപിറ്റോള്‍ ആക്രമണക്കേസ് പ്രതിയ്ക്ക് നാലു വര്‍ഷം തടവ് ; യുഎസ് കോണ്‍ഗ്രസ് കാപിറ്റോളില്‍ നടക്കുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല
കാപിറ്റോള്‍ ആക്രമണ കേസില്‍ പ്രതിയായ യുവാവിന് നാലു വര്‍ഷത്തെ തടവുശിക്ഷ വധിച്ച് യുഎസ് കോടതി. അഡോള്‍ഫ് ഹിറ്റ്‌ലറുടേത് പോലെ മീശ വെട്ടി, വേഷം ധരിക്കുന്ന ഇയാള്‍ കരുതല്‍ സേനാംഗം കൂടിയാണ്. മുന്‍ പ്രസിഡന്റ് ട്രംപിന്റെ ആരാധകനും അനുയായിയുമായ തിമോത്തി ഹെയ്ല്‍ ക്യൂസാനെല്ലി (32) നെയാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് മേയില്‍ കണ്ടെത്തിയിരുന്നു. വിചാരണക്കിടെ തിമോത്തിയുടെ വാദങ്ങളും കുറ്റസമ്മതങ്ങളും വിചിത്രമായിരുന്നു. താന്‍ വൃത്തികെട്ടതും അരോചകവുമായ കാര്യങ്ങള്‍ ഇടക്കു പറയാറുണ്ടെന്ന് തിമോത്തി കോടതിയില്‍ സമ്മതിച്ചു. ഇതു ബുദ്ധിശൂന്യമായി തോന്നാം, എന്നാല്‍ ഞാന്‍ ന്യൂജേഴ്‌സിക്കാരനാണ്, എനിക്ക് സ്വയം മന്ദബുദ്ധിയെന്ന് തോന്നാറുണ്ടെന്നും ഇയാള്‍ പറഞ്ഞു.

നാസി ആരാധകനായ ഇയാള്‍ ജൂതര്‍, ന്യൂനപക്ഷങ്ങള്‍ വനിതകള്‍ എന്നിവര്‍ക്കെതിരെ തീവ്ര ചിന്തകളാണ് വച്ചുപുലര്‍ത്തുന്നത്. ആയുധ വിതരണ കടയില്‍ കരാര്‍ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു തിമോത്തി. കാപിറ്റോള്‍ ആക്രമണത്തില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് അംഗങ്ങളോടും നിയമപാരലന ഉദ്യോഗസ്ഥരോടും വിചാരണക്കിടെ തിമോത്തി മാപ്പു പറഞ്ഞു. എന്റെ യൂണിഫോമിനേയും രാജ്യത്തേയും ഞാന്‍ അവഹേളിച്ചു, എന്നായിരുന്നു കുറ്റസമ്മതം.

ട്രംപ് തോറ്റതിനെ തുടര്‍ന്ന് അനുയായികള്‍ 2021 ജജനുവരി 6ന് വാഷിങ്ടണിലെ കാപിറ്റോള്‍ ബില്‍ഡിങ്ങിന് നരെ ആക്രമണം നടത്തുകയായിരുന്നു. കാപിറ്റോളില്‍ നടക്കുകയായിരുന്ന യുഎസ് കോണ്‍ഗ്രസ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതുള്‍പ്പെടെ കുറ്റങ്ങളാണ് തിമോത്തിക്കെതിരെ ചുമത്തിയത്.

യുഎസ് കോണ്‍ഗ്രസ് കാപിറ്റോളില്‍ നടക്കുന്നത് തനിക്ക് അറിയില്ലെന്നാണ് തിമോത്തി വാദിച്ചത്. എന്നാല്‍ കോടതി ഇതു തള്ളി.

Other News in this category



4malayalees Recommends