വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയ അന്‍ജം ചൗധരി ലെസ്റ്ററിലെ മുസ്ലീം യുവാക്കളെ സ്വാധീനിക്കുന്നതായി റിപ്പോര്‍ട്ട് ; ലെസ്റ്റര്‍ വിഷയം ഊതി വീര്‍പ്പിക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നതായി സൂചന

വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയ അന്‍ജം ചൗധരി ലെസ്റ്ററിലെ മുസ്ലീം യുവാക്കളെ സ്വാധീനിക്കുന്നതായി റിപ്പോര്‍ട്ട് ; ലെസ്റ്റര്‍ വിഷയം ഊതി വീര്‍പ്പിക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നതായി സൂചന

മത വിദ്വേഷം വളര്‍ത്തുന്ന പ്രസംഗത്തിലൂടെ കുപ്രസിദ്ധി നേടിയ അന്‍ജം ചൗധരി മുസ്ലീം യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ലെസ്റ്ററിലെ ഹിന്ദു മുസ്ലീം പ്രശ്‌നങ്ങള്‍ക്ക് കാരണം വര്‍ഗ്ഗീയ പ്രസംഗങ്ങളാണെന്നാണ് സൂചന. തീവ്രവാദത്തിലേക്കും കടുത്ത മത ബോധത്തിലേക്കും കൊണ്ടുപോകുന്ന വിവാദ പ്രസംഗത്തിലൂടെയാണ് അന്‍ജം ചൗധരിയെ ഏവരും അറിയുന്നത്. ഐഎസിനെ പിന്തുണച്ചതിന് 2016ല്‍ ജയിലിലായിരുന്നു. ജയില്‍ മുക്തനായതോടെ നാലു വര്‍ഷത്തേക്ക് പൊതു വേദിയില്‍ പ്രസംഗത്തിന് വിലക്കുണ്ടായിരുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ഉപയോഗത്തിനും നിയന്ത്രണമുണ്ടായിരുന്നു. ഈ നിയന്ത്രണം നീക്കിയതോടെ ഇയാള്‍ വീണ്ടും തീവ്ര ചിന്താഗതികള്‍ പങ്കുവയ്ക്കുകയാണ്.


വാട്‌സ് ആപ്പിലൂടെ പ്രകോപനം സൃഷ്ടിക്കുന്ന സന്ദേശങ്ങളാണ് പങ്കുവയ്ക്കുന്നത്. ലെസ്റ്റര്‍ ഇസ്ലാമിക് കാഴ്ചപ്പാടില്‍ എന്ന ഹെഡ്ഡിങ്ങില്‍ വര്‍ഗീയ ചിന്തകളാണ് പങ്കുവയ്ക്കുന്നത്. ലഹളയുടെ പശ്ചാത്തലത്തിലാണ് സന്ദേശം. മുസ്ലീങ്ങള്‍ ചേര്‍ന്ന് പട്രോള്‍ നടത്തണമെന്നും ആക്രമിച്ചാല്‍ തിരിച്ചടിക്കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.


പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കാനാണ് ഈ ശ്രമമെന്ന് മത നേതാക്കള്‍ പറയുന്നു. ലെസ്റ്റര്‍ വിഷയത്തില്‍ തീവ്രവാദികള്‍ മുതലാക്കാന്‍ സാധ്യതയുണ്ട്. ലെസ്റ്ററിന് പിന്നാലെ ബര്‍മ്മിങ്ഹാമിലും അന്തരീക്ഷം അത്ര സുഖകരമല്ല.

ലെസ്റ്റര്‍ നഗരത്തില്‍ 18.6 ശതമാനം മുസ്ലീങ്ങളും 15.2 ശതമാനം ഹിന്ദുക്കളുമാണ് ഉള്ളത്. തീവ്ര ആശയങ്ങളുള്ള ചെറിയൊരു വിഭാഗമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇന്ത്യ പാക് മത്സരത്തിന് ശേഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ചെറുതായി ശമിച്ചിരിക്കുകയാണ്. എന്നാല്‍ ഈ പ്രവണത വലിയ ആശങ്ക സഷ്ടിക്കുന്നതുമാണ്.

Other News in this category



4malayalees Recommends