ന്യൂ സൗത്ത് വെയില്‍സിലെ വെള്ളപ്പൊക്കത്തില്‍ കാര്‍ ഒഴുകിപ്പോയി കുടുംബം അപകടത്തില്‍പ്പെട്ട സംഭവം ; തിരച്ചിലില്‍ അഞ്ചു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ന്യൂ സൗത്ത് വെയില്‍സിലെ വെള്ളപ്പൊക്കത്തില്‍ കാര്‍ ഒഴുകിപ്പോയി കുടുംബം അപകടത്തില്‍പ്പെട്ട സംഭവം ; തിരച്ചിലില്‍ അഞ്ചു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
സെന്‍ട്രല്‍ വെസ്റ്റ് ന്യൂ സൗത്ത് വെയില്‍സിലെ വെള്ളപ്പൊക്കത്തില്‍ കാര്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് വെള്ളത്തിനടിയിലായതോടെ അപകടത്തിലായ അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ഇന്നലെ രാത്രി 11 മണി മുതല്‍ കുട്ടിയ്ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു

Child missing in Tullamore floodwaters

വെള്ളപ്പൊക്കത്തില്‍ മുങ്ങിയ മറ്റൊരു കാറില്‍ നിന്നപുരുഷനെയും സ്ത്രീയെയും രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തി. മൂന്നുമണിക്കൂറോളം വെള്ളപ്പൊക്കത്തില്‍ അവര്‍ കുടുങ്ങി കിടന്നു. ബോട്ടിലാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഡബ്ബോ ബേസ് ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റി.

വ്യാപക തിരച്ചിലിനൊടുവില്‍ മൂന്നു മണിക്കാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാര്‍ കണ്ടെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

സംസ്ഥാനത്തിന്റെ ഉള്‍നാടന്‍ വൃഷ്ടിപ്രദേശങ്ങളില്‍ നിരവധി വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നിലവിലുണ്ട്, മഴ നിലച്ചാലും ജലനിരപ്പ് ഇന്നും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ചുകാലമായി വെള്ളപ്പൊക്കം മൂലം കടുത്ത പ്രതിസന്ധിയിലാണ് ന്യൂ സൗത്ത് വെയില്‍സ്.

Other News in this category



4malayalees Recommends