അതി ശക്തമായ മഴ, അപ്രതീക്ഷിത വെള്ളപ്പൊക്കം, ശക്തിയേറിയ കാറ്റ് ; ന്യൂ സൗത്ത് വെയില്‍സില്‍ ഇനിയും കാലാവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പ് ; ദുരന്ത ഭീതി ഒഴിയാതെ ജനം

അതി ശക്തമായ മഴ, അപ്രതീക്ഷിത വെള്ളപ്പൊക്കം, ശക്തിയേറിയ കാറ്റ് ; ന്യൂ സൗത്ത് വെയില്‍സില്‍ ഇനിയും കാലാവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പ് ; ദുരന്ത ഭീതി ഒഴിയാതെ ജനം
അപ്രതീക്ഷിതമായ വെള്ളപ്പൊക്കം, ശക്തമായ കാറ്റും മഴയും തുടരുമെന്ന് മുന്നറിയിപ്പ്. ന്യൂ സൗത്ത് വെയില്‍സില്‍ നോര്‍ത്ത് വെസ്റ്റ് ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇനിയും പരീക്ഷണ കാലഘട്ടമായിരിക്കും.

Campsite in Helensvale, Gold Coast, inundated by floodwaters.

പല ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്. സംസ്ഥാനത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ മോശമായ കാലാവസ്ഥയാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ന്യൂ സൗത്ത് വെയില്‍സില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ മിറിയം ബ്രാഡ്ബറി പറഞ്ഞു, ഇത് വെള്ളത്തിന്റെ തോത് ഉയരാന്‍ കാരണമാകും.

Floodwaters on a road in NSW

'കിഴക്കന്‍ എന്‍എസ്ഡബ്ല്യുവില്‍ എല്ലായിടത്തും മഴയും ഒറ്റപ്പെട്ട കൊടുങ്കാറ്റും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളെ അപേക്ഷിച്ച് വളരെ ഒറ്റപ്പെട്ട മഴയാണുള്ളത്.പല ഭാഗത്തും മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത നാശമുണ്ടാക്കുന്ന കാറ്റും മോശം കാലാവസ്ഥയും ജനജീവിതത്തെ സാരമായി ബാധിച്ചേക്കും.



Other News in this category



4malayalees Recommends