കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം; വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഉയരുന്നു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും, പൗരന്‍മാരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം; വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഉയരുന്നു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും, പൗരന്‍മാരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കാനഡയിലുള്ള ഇന്ത്യന്‍ പൗരന്‍മാരോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി ഇന്ത്യ. വിദ്വേഷ കുറ്റകൃത്യങ്ങളും, വിഘടന അക്രമങ്ങളും, ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും കുത്തനെ ഉയരുന്ന ഘട്ടത്തിലാണ് അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യക്കാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.


സിഖുകാര്‍ക്ക് പഞ്ചാബ് വിഭജിച്ച് സ്വന്തം രാജ്യം ഉണ്ടാക്കി നല്‍കണമെന്ന ആവശ്യത്തില്‍ ഖലിസ്ഥാനി വിഭാഗങ്ങള്‍ കാനഡയില്‍ ഹിതപരിശോധന സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇന്ത്യയും, കാനഡയും തമ്മില്‍ നയതന്ത്ര പ്രശ്‌നം രൂപപ്പെട്ട ഘട്ടത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശം.

കാനഡയില്‍ ഖലിസ്ഥാനി അനുകൂലികളുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നയതന്ത്ര ബന്ധത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. 'അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാനഡയിലുള്ള ഇന്ത്യന്‍ പൗരന്‍മാരും, വിദ്യാര്‍ത്ഥികളും, കാനഡയിലേക്ക് യാത്രക്കും, പഠനാവശ്യങ്ങള്‍ക്കുമായി പോകാന്‍ ഇരിക്കുന്നവരും ജാഗ്രത പാലിക്കണം', വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യക്കാര്‍ക്ക് എതിരെ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കാനഡയ്ക്ക് സാധിക്കുന്നില്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
Other News in this category4malayalees Recommends