കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി അപ്രതീക്ഷിത പരിശോധന

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി അപ്രതീക്ഷിത പരിശോധന
കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം സാല്‍മിയയില്‍ വന്‍ സന്നാഹത്തോടെ അധികൃതര്‍ അപ്രതീക്ഷിത പരിശോധന നടത്തി. ഖത്തര്‍ സ്ട്രീറ്റിന്റെ പരിസരത്ത് വിവിധ റോഡുകളുടെ പ്രവേശന കവാടങ്ങളും എക്‌സിറ്റുകളും അടച്ചായിരുന്നു പരിശോധന.

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും ക്രിമിനലുകളെയുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡുകളുടെ എന്‍ട്രി, എക്‌സിറ്റ് സ്ഥലങ്ങളില്‍ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓരോരുത്തരുടെയും രേഖകള്‍ പരിശോധിച്ചു.

Other News in this category



4malayalees Recommends