മദീന മേഖലയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപങ്ങള്‍ കണ്ടെത്തി

മദീന മേഖലയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപങ്ങള്‍ കണ്ടെത്തി
മദീന മേഖലയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപത്തിനായി പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയതായി സൗദി അറേബ്യ പ്രഖ്യാപിച്ചു. മദീന മേഖലയിലെ അബ അല്‍റഹയുടെ അതിര്‍ത്തിക്കുള്ളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതെന്ന് സര്‍വേ ആന്‍ഡ് മിനറല്‍ എക്‌സ്‌പ്ലോറേഷന്‍ സെന്റര്‍ പ്രതിനിധീകരിച്ച് സൗദി ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു.

കൂടാതെ, ഇതേ മേഖലയിലെ അല്‍മാദിഖ് പ്രദേശത്തെ നാല് സ്ഥലങ്ങളില്‍ ചെമ്പ് അയിര് കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്ത് സ്വര്‍ണ്ണത്തിന്റെയും ചെമ്പിന്റെയും കണ്ടെത്തലുകള്‍ 533 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം ആകര്‍ഷിക്കുകയും ഏകദേശം 4,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഖനന മേഖലയില്‍ 170 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് നേരത്തെ സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends