ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, ക്ഷമ ചോദിക്കുന്നു: ശ്രീനാഥ് ഭാസി

ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, ക്ഷമ ചോദിക്കുന്നു: ശ്രീനാഥ് ഭാസി
മാധ്യമപ്രവര്‍ത്തകയെ അശ്ലീലവാക്കുകള്‍ പറഞ്ഞ് പരസ്യമായി അപമാനിച്ചെന്ന ആരോപണത്തില്‍ ക്ഷമാപണവുമായി യുവനടന്‍ ശ്രീനാഥ് ഭാസി. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള പ്രത്യേക അഭിമുഖ പരിപാടിയിലായിരുന്നു നടന്റെ തുറന്നുപറച്ചില്‍.'സ്ത്രീകളെ അപമാനിക്കുന്ന രീതിയിലോ മാനസികമായി ഒരാളെ തളര്‍ത്തുന്ന തരത്തിലോ താന്‍ ഒന്നും പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ല എന്ന രീതിയില്‍ സംസാരിച്ച് അവിടെ നിന്ന് പോകുകയാണ് ഉണ്ടായത്. പുറത്ത് നിന്ന് സംസാരിച്ചപ്പോഴും താന്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചിരുന്നു.

എന്നാല്‍ അതൊന്നും അവതാരകയെയോ പരിപാടിയിലെ മറ്റുള്ളവരെയോ ഉദ്ദേശിച്ചല്ല പറഞ്ഞത്. താന്‍ അവിടെ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന് ബോധ്യപ്പെട്ട് ക്ഷമ പറയാന്‍ തയ്യാറായിരുന്നു', ശ്രീനാഥ് ഭാസി പറഞ്ഞു.

ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തിയത്.

Other News in this category



4malayalees Recommends