തന്റെ ആരോഗ്യത്തെ കുറിച്ച് ബിഗ് ബോസ് താരം റോബിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തനിക്ക് തലയില്‍ ബോണ്‍ ട്യൂമറുണ്ടെന്നാണ് റോബിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
'എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. ചിലപ്പോള്‍ മരുന്ന് കഴിച്ചാലും തലവേദന മാറില്ല. തലയുടെ പിന്‍ ഭാഗത്ത് ബോണ്‍ ട്യൂമറുണ്ട്. രണ്ട് വര്‍ഷമായി. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ എംആര്‍ഐ എടുത്ത് നോക്കും.
എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാല്‍ സര്‍ജറി ചെയ്യേണ്ടി വരും. അത്യാവശ്യം വലുതാണ് ആ മുഴ. എല്ലാ ചലഞ്ചസും നമ്മള്‍ ഫേസ് ചെയ്യണം', എന്നാണ് റോബിന്‍ പറഞ്ഞത്.