ഫുട്‌ബോള്‍ ലോകത്തെ കൂടോത്ര കഥകള്‍! മന്ത്രവാദിയെ ഉപയോഗിച്ചതായി സമ്മതിച്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ; ഫ്രഞ്ച് സഹതാരം കൈലാന്‍ എംബാപ്പെയ്ക്ക് എതിരെ ഉപയോഗിച്ചെന്ന വാദം തള്ളി; പരുക്കുകളില്‍ നിന്നും സ്വയരക്ഷയ്ക്ക് സേവനം ഉപയോഗിച്ചു?

ഫുട്‌ബോള്‍ ലോകത്തെ കൂടോത്ര കഥകള്‍! മന്ത്രവാദിയെ ഉപയോഗിച്ചതായി സമ്മതിച്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ; ഫ്രഞ്ച് സഹതാരം കൈലാന്‍ എംബാപ്പെയ്ക്ക് എതിരെ ഉപയോഗിച്ചെന്ന വാദം തള്ളി; പരുക്കുകളില്‍ നിന്നും സ്വയരക്ഷയ്ക്ക് സേവനം ഉപയോഗിച്ചു?

ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ വിശ്വാസങ്ങളെ പാശ്ചാത്യര്‍ പരിഹസിക്കുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ പ്രശസ്തമായ ഫുട്‌ബോള്‍ ലീഗുകളിലെ പ്രമുഖ താരങ്ങള്‍ ഇത്തരം മന്ത്രവാദങ്ങളെയും, കൂടോത്രത്തെയും തങ്ങളുടെ നന്മയ്ക്കും, എതിരാളികള്‍ക്ക് ദോഷം വരുത്താനുമായി ഉപയോഗിക്കുന്നുവെന്ന് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെയ്ക്കും.


ഫ്രാന്‍സിന്റെ സൂപ്പര്‍താരം പോള്‍ പോഗ്ബയാണ് ഈ കൂടോത്ര കഥകളുടെ കൂട് തുറന്നുവിട്ടിരിക്കുന്നത്. ഫ്രാന്‍സിലെ സഹതാരം 23-കാരം കൈലാന്‍ എംബാപ്പെയുടെ മാസ്‌കമരിക പ്രകടനത്തിന് അന്ത്യം കുറിയ്ക്കാന്‍ പോഗ്ബ മന്ത്രവാദിയെ കൂട്ടുപിടിച്ചെന്നാണ് ആരോപണം.

ആഫ്രിക്കന്‍ മന്ത്രവാദിയായ മാറാബൗട്ടിന് 29-കാരനായ പോള്‍ പോഗ്ബ പണം നല്‍കി സഹതാരം എംബാപ്പെയ്ക്ക് എതിരെ കൂടോത്രം ചെയ്യാന്‍ നിര്‍ദ്ദേശിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെട്ടിരിക്കുന്നത്. പോഗ്ബയില്‍ നിന്നും 11 മില്ല്യണ്‍ പൗണ്ട് ബ്ലാക്ക്‌മെയില്‍ ചെയ്ത് നേടാന്‍ ശ്രമിച്ച സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം നല്‍കിയത്.

Pogba was a Manchester United player until the end of his contract, when he joined Juventus

പോള്‍ പോഗ്ബയുടെ മൂത്ത സഹോദരന്‍ കൂടി ഉള്‍പ്പെടുന്ന അഞ്ചംഗ സംഘമാണ് താരത്തെ കുരുക്കാന്‍ ശ്രമിച്ചത്. ഇതിന്റെ വീഡിയോയും ഉണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ താന്‍ മന്ത്രവാദിയെ കൂട്ടുപിടിച്ചത് തന്നെ പരുക്കുകളില്‍ നിന്നും രക്ഷിക്കാനാണെന്ന് പോഗ്ബ പറയുന്നു.

തനിക്ക് എംബാപ്പെയുമായി യാതൊരു ശത്രുതയില്ലെന്നും, ഈ വിധത്തില്‍ ദോഷം വരുത്താന്‍ ചിന്തിച്ചിട്ട് പോലുമില്ലെന്നും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വ്യക്തമാക്കി. ഫ്രാന്‍സിലെ സെന്‍ഡ്രല്‍ ഓഫീസ് ഫോര്‍ ദി ഫൈറ്റ് എഗെയിന്‍സ്റ്റ് ഓര്‍ഗനൈസ്ഡ് ക്രൈമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പരുക്ക് മൂലം കളിക്കാന്‍ കഴിയാതെ പുറത്തിരിക്കുമ്പോള്‍ പോഗ്ബയ്ക്കും, ഫ്രാന്‍സിനും വരാനിരിക്കുന്ന ലോകകപ്പില്‍ കിരീടം സൂക്ഷിക്കുക എളുപ്പമല്ല.
Other News in this category



4malayalees Recommends