മുന്‍ ഭാര്യയോട് മരിച്ചിട്ടും തീരാത്ത വൈരാഗ്യം! 48 വര്‍ഷം മുന്‍പ് വിവാഹമോചനം ചെയ്ത സ്ത്രീയുടെ ശവക്കല്ലറയില്‍ ദിവസേന എത്തി മൂത്രമൊഴിച്ച് മുങ്ങുന്ന മുന്‍ ഭര്‍ത്താവ്; നിലവിലെ ഭാര്യയെ കാഴ്ച കാണാന്‍ കൂടെക്കൂട്ടും; വീഡിയോയില്‍ കുടുങ്ങിയിട്ടും നടപടിയില്ല?

മുന്‍ ഭാര്യയോട് മരിച്ചിട്ടും തീരാത്ത വൈരാഗ്യം! 48 വര്‍ഷം മുന്‍പ് വിവാഹമോചനം ചെയ്ത സ്ത്രീയുടെ ശവക്കല്ലറയില്‍ ദിവസേന എത്തി മൂത്രമൊഴിച്ച് മുങ്ങുന്ന മുന്‍ ഭര്‍ത്താവ്; നിലവിലെ ഭാര്യയെ കാഴ്ച കാണാന്‍ കൂടെക്കൂട്ടും; വീഡിയോയില്‍ കുടുങ്ങിയിട്ടും നടപടിയില്ല?

വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വിവാഹബന്ധത്തില്‍ ഐക്യം ഉണ്ടായില്ലെങ്കില്‍ നരകം ഈ ഭൂമിയില്‍ തന്നെ രൂപപ്പെടുമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യം പറയും. 48 വര്‍ഷം മുന്‍പ് വിവാഹമോചനം ചെയ്ത സ്ത്രീയുടെ ശവക്കല്ലറയില്‍ വന്ന് ദിവസേന മൂത്രമൊഴിക്കുന്ന മുന്‍ ഭര്‍ത്താവിന്റെ ചെയ്തികളാണ് ഇപ്പോള്‍ ഇവരുടെ കുട്ടികളെ ഞെട്ടിച്ചിരിക്കുന്നത്.


കുടുംബാംഗങ്ങള്‍ രഹസ്യമായി സ്ഥാപിച്ച ക്യാമറയിലാണ് മുന്‍ ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങള്‍ പിടിക്കപ്പെട്ടത്. കാറില്‍ സെമിത്തേരിയിലെത്തുന്ന ഇയാള്‍ വാഹനം ഓഫാക്കാതെ തന്നെ ഇവിടേക്ക് എത്തുകയും, സുഖമായി മൂത്രമൊഴിച്ച് മടങ്ങുകയും ചെയ്യുന്നതായിരുന്നു പതിവ്. എന്നാല്‍ സ്ത്രീയുടെ മക്കള്‍ സ്ഥാപിച്ച ക്യാമറയില്‍ താന്‍ ചെയ്യുന്നത് പിടിക്കുന്നതായി ഇയാള്‍ മനസ്സിലാക്കിയില്ല.

നിലവിലെ ഭാര്യയെ കൂടി ഒപ്പം കൂട്ടിയാണ് ഈ കര്‍മ്മത്തിന് മുന്‍ ഭര്‍ത്താവ് എത്തിയതെന്നാണ് ഞെട്ടിക്കുന്ന കാര്യം. അമ്മ ലിന്‍ഡാ ലൂസി ടോറെല്ലോയുടെ കല്ലറയില്‍ പല തവണയായി മലം അടങ്ങിയ ബാഗുകള്‍ ഉപേക്ഷിക്കപ്പെടുന്നത് പതിവായതോടെയാണ് മക്കള്‍ ഇവിടെ രഹസ്യ ക്യാമറ വെച്ചത്.

66-ാം വയസ്സില്‍ ക്യാന്‍സര്‍ ബാധിച്ചാണ് ടോറെല്ലോ മരിച്ചത്. മകന്‍ മൈക്കള്‍ മര്‍ഫിയാണ് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ദിവസേന രാവിലെ എത്തിയാണ് മുന്‍ ഭര്‍ത്താവ് മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. മുന്‍ ഭാര്യയെ ജീവിതത്തില്‍ കൂടെ കൂട്ടിയതില്‍ ഇയാള്‍ക്ക് അത്രയേറെ പശ്ചാത്താപമുണ്ടെന്നാണ് പറയപ്പെടുന്നത്.

അക്രമസംഭവങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതോടെ മകന്‍ മൈക്കിള്‍ ദിവസേന രാവിലെ പോയി പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ്. എന്തായാലും വീഡിയോ പുറത്തുവന്നതോടെ മുന്‍ ഭര്‍ത്താവ് മൂത്രമൊഴിക്കല്‍ പരിപാടി അവസാനിപ്പിച്ചെന്നാണ് കരുതുന്നത്.
Other News in this category



4malayalees Recommends