ധനികര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ഗുണം വരും! പുതിയ നികുതി വെട്ടിക്കുറവുകളുമായി ചാന്‍സലര്‍; ഔദ്യോഗിക ബജറ്റിന് മുന്‍പ് എല്ലാ നികുതി നിരക്കുകളിലും റിവ്യൂ; കുട്ടികളെയും, പ്രിയപ്പെട്ടവരെയും നോക്കി വീട്ടിലിരിക്കുന്നവര്‍ക്ക് ടാക്‌സ് ബ്രേക്ക്

ധനികര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ഗുണം വരും! പുതിയ നികുതി വെട്ടിക്കുറവുകളുമായി ചാന്‍സലര്‍; ഔദ്യോഗിക ബജറ്റിന് മുന്‍പ് എല്ലാ നികുതി നിരക്കുകളിലും റിവ്യൂ; കുട്ടികളെയും, പ്രിയപ്പെട്ടവരെയും നോക്കി വീട്ടിലിരിക്കുന്നവര്‍ക്ക് ടാക്‌സ് ബ്രേക്ക്

ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ഉഴലുന്ന ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങള്‍ അധികമൊന്നും എമര്‍ജന്‍സി ബജറ്റില്‍ അവതരിപ്പിക്കാന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന് സാധിച്ചിരുന്നില്ല. എന്നാല്‍ നികുതി പരിഷ്‌കാരങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് തന്നെയാണ് ചാന്‍സലറുടെ പ്രഖ്യാപനം. ഇതിനായി സമ്പൂര്‍ണ്ണ ബജറ്റിന് മുന്‍പ് എല്ലാ നികുതി നിരക്കുകളില്‍ റിവ്യൂ നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് ക്വാര്‍ട്ടെംഗ്.


കഴിഞ്ഞ ആഴ്ചയിലെ 45 മില്ല്യണ്‍ നികുതി വെട്ടിക്കുറവുകള്‍ വിപണിയില്‍ സൃഷ്ടിച്ച ചലനങ്ങളൊന്നും ചാന്‍സലര്‍ കാര്യമാക്കുന്നില്ല. 'കൂടുതല്‍ വരിക തന്നെ ചെയ്യും. ഇവിടെ എത്തിയിട്ട് 19 ദിവസങ്ങള്‍ ആയിട്ടേയുള്ളൂ. അടുത്ത വര്‍ഷത്തില്‍ ആളുകള്‍ക്ക് കൂടുതല്‍ വരുമാനം കൈയില്‍ കിട്ടാന്‍ തക്കരീതിയില്‍ നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ബ്രിട്ടനിലെ ജനങ്ങളാണ് സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കേണ്ടത്', ചാന്‍സലര്‍ വ്യക്തമാക്കി.

നികുതി സിസ്റ്റം എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്നതും, കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ടതും, വളര്‍ച്ചയ്ക്ക് അനുകൂലവുമാകണമെന്നാണ് ചാന്‍സലര്‍ ആഗ്രഹിക്കുന്നതെന്ന് ട്രഷറി ശ്രോതസ്സുകള്‍ പറയുന്നു. ചൈല്‍ഡ് ബെനഫിറ്റില്‍ നികുതി നല്‍കേണ്ടി വരുന്ന രക്ഷിതാക്കളുടെ അവസ്ഥ പോലുള്ള വിഷയങ്ങളില്‍ ഇടപെടലാണ് ട്രഷറി പരിഗണിക്കുന്നത്.

വീട്ടില്‍ കുട്ടികളെയും, പ്രിയപ്പെട്ടവരെയും പരിപാലിക്കാനായി ഇരിക്കുന്നവര്‍ക്ക് ടാക്‌സ് ബ്രേക്ക് നല്‍കുന്നത് ഉള്‍പ്പെടെ പരിഗണനയിലുണ്ട്. 100,000 പൗണ്ട് മുതല്‍ 125,000 പൗണ്ട് വരെ വരുമാനമുള്ളവര്‍ 60 ശതമാനം നികുതി റേറ്റ് നല്‍കുന്നത് പോലുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനാണ് ശ്രമം.
Other News in this category



4malayalees Recommends