വഴിവിട്ട ബന്ധം കണ്ടെത്തി ; ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി

വഴിവിട്ട ബന്ധം കണ്ടെത്തി ; ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി
തമിഴ്‌നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി. മുല്ലപ്പെരിയാറില്‍ നിന്നു വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലില്‍ തള്ളിയ മൃതദേഹത്തിനായി പൊലീസ് തിരച്ചില്‍ തുടരുന്നു. കമ്പം നാട്ടുകാല്‍ തെരുവില്‍ പ്രകാശ് (37) ആണ് കൊല്ലപ്പെട്ടത്.

പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍ വിനോദ് കുമാര്‍ (34) ഭാര്യ നിത്യ (26) മൃതദേഹം ഓട്ടോയില്‍ കടത്താന്‍ സഹായിച്ച വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് (31) എന്നിവരാണ് അറസ്റ്റിലായത്.

പ്രകാശിന് തന്റെ ഭാര്യ നിത്യയുമായുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ അയാളെ വധിക്കാന്‍ വിനോദ് കുമാര്‍ പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്റെ നഗ്ന ചിത്രങ്ങള്‍ കാട്ടി പ്രകാശ് ഭീഷണിപ്പെടുത്തിയെന്ന് നിത്യ മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

21 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി പ്രകാശിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

Other News in this category



4malayalees Recommends