അത്രയും വലിയ ജനക്കൂട്ടത്തിന് മുന്നില്‍ തലകുത്തി വീണു; ജീവിതത്തില്‍ നാണക്കേടായ സംഭവം; തുറന്നുപറഞ്ഞ് നമിത

അത്രയും വലിയ ജനക്കൂട്ടത്തിന് മുന്നില്‍ തലകുത്തി വീണു; ജീവിതത്തില്‍ നാണക്കേടായ സംഭവം; തുറന്നുപറഞ്ഞ് നമിത
തനിക്ക് വലിയ നാണക്കേട് തോന്നിയ ഒരു അനുഭവം പങ്കുവെച്ച് നടി നമിത പ്രമോദ്. 'എന്റെ ആദ്യത്തെ സിനിമയ്ക്ക് കിട്ടിയ അവാര്‍ഡ് വാങ്ങാന്‍ പോയ സമയത്തായിരുന്നു അത് സംഭവിച്ചത്. വന്നപ്പോള്‍ എന്നെ സ്റ്റേജിലേക്ക് വിളിച്ചു. ഞാനൊരു സാരിയുടുത്താണ് പോയത്. സ്റ്റെപ്പ് കയറുമ്പോള്‍ അവിടെ ചെറിയ ചെറിയ ആണികള്‍ ഉണ്ടാകും.'

'അതില്‍ ഒന്നില്‍ എന്റെ നെറ്റ് സാരി കുടുങ്ങി. ഞാന്‍ തലയും കുത്തി തീഴെ വീണു. ആ സ്റ്റേഡിയത്തിലുള്ള മൊത്തം ആളുകളും എന്റെ വീഴ്ച കണ്ടു. അത് ഞാന്‍ മറക്കാത്തൊരു സംഭവമാണ്. വളരെ അധികം എനിക്ക് നാണക്കേട് തോന്നിയൊരു സംഭവമായിരുന്നു.'

'പിന്നീട് ഒരിക്കല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്‌സുമായി ബന്ധപ്പെട്ട ചോദ്യം വന്നപ്പോള്‍ എനിക്ക് ഉത്തരം പറയാന്‍ പറ്റിയില്ല. അതിന്റെ പേരില്‍ ഒരുപാട് ട്രോളുകള്‍ കിട്ടിയിട്ടുണ്ട്' നമിത പ്രമോദ് പറഞ്ഞു.

ഈശോയാണ് നമിതയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഡയറക്ട് ഒടിടി റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാദിര്‍ഷയാണ്. ഒക്ടോബര്‍ 5ന് സോണി ലിവിലൂടെ ഈശോ സ്ട്രീമിംഗ് ആരംഭിക്കും.

അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കി,ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് റോബി വര്‍ഗീസാണ്.Other News in this category4malayalees Recommends