മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച് താര ദമ്പതികള്‍

മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച് താര ദമ്പതികള്‍
മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച് താരദമ്പതികളായ ചാരു അപസോസയും രാജീവ് സെന്നും. ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങിയിരുന്നു. എന്നാല്‍ ആ തീരുമാനം മാറ്റിയതായും ഒരു തവണ കൂടി ശ്രമിച്ചു നോക്കുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ചാരു.

മറ്റൊരു വീട് കണ്ടെത്തി സാധനങ്ങള്‍ മാറ്റിയിരുന്നു. കുടുംബക്കോടതിയില്‍ പോകാന്‍ ദിവസവും തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരസ്പരം സംസാരിച്ചു. മകള്‍ക്കു വേണ്ടി ഒരു തവണ കൂടി ശ്രമിച്ചുനോക്കാം എന്നു തോന്നി. അങ്ങനെ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു.

ഇതിനെ ഒരു അദ്ഭുതം എന്നേ പറയാനാകൂ എന്ന് ചാരു അഭിമുഖത്തില്‍ പറഞ്ഞു. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി വാര്‍ത്തകളില്‍ നിറയാനുള്ള ശ്രമമാണ് ഈ വിവാഹമോചനം എന്നും താരദമ്പതികള്‍ക്ക് നേരെ അധിക്ഷേപം ഉയര്‍ന്നിരുന്നു.ഇത്തരം ആരോപണം ഉന്നയിക്കാന്‍ എളുപ്പമാണെന്നും സങ്കടകരമായ കാര്യത്തിലൂടെ സ്വയം കടന്നുപോകുമ്പോള്‍ മാത്രമേ ഈ അവസ്ഥയുടെ കാഠിന്യം മനസിലാകൂ എന്നാണ് ഇതിന് ചാരുവിന്റെ മറുപടി. 2019ലാണ് ഹിന്ദി പരമ്പരകളിലൂടെ പ്രശസ്തയായ ചാരുവും ഫാഷന്‍ മോഡലും ബോളിവുഡ് താരം സുസ്മിത സെന്നിന്റെ സഹോദരനുമായ രാജീവും വിവാഹിതരായത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ ഇരുവര്‍ക്കും ഒരു മകള്‍ ജനിക്കുകയും ചെയ്തു. കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും പിരിയാന്‍ തീരുമാനിക്കുകയുമായിരുന്നു.

Other News in this category4malayalees Recommends