ബ്രിട്ടനിലെ ഭവനവില സെപ്റ്റംബറില്‍ 0.7% വര്‍ദ്ധിച്ചു; വിപണിയിലെത്തുന്ന വീടുകള്‍ക്ക് ചോദിക്കുന്ന ശരാശരി വില 367,760 പൗണ്ട്; സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ച ചാന്‍സലറുടെ നടപടി ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍

ബ്രിട്ടനിലെ ഭവനവില സെപ്റ്റംബറില്‍ 0.7% വര്‍ദ്ധിച്ചു; വിപണിയിലെത്തുന്ന വീടുകള്‍ക്ക് ചോദിക്കുന്ന ശരാശരി വില 367,760 പൗണ്ട്; സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ച ചാന്‍സലറുടെ നടപടി ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍

ബ്രിട്ടനിലെ ഭവനങ്ങളുടെ ശരാശരി വിലയില്‍ 2587 പൗണ്ടിന്റെ വര്‍ദ്ധന. സെപ്റ്റംബറിലെ പ്രതിമാസ വര്‍ദ്ധനവ് പ്രകാരമാണ് 0.7 ശതമാനം നിരക്ക് കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. വിപണിയിലെത്തുന്ന ബ്രിട്ടനിലെ ശരാശരി ഭവനങ്ങള്‍ക്ക് ചോദിക്കുന്ന വില ഇപ്പോള്‍ 367,760 പൗണ്ടായി മാറിയിട്ടുണ്ട്.


കഴിഞ്ഞ 10 വര്‍ഷമായി സെപ്റ്റംബറില്‍ വര്‍ദ്ധിക്കുന്ന ശരാശരി വില വര്‍ദ്ധനവായ 0.6 ശതമാനത്തിനൊപ്പമാണ് ഇക്കുറിയും നിരക്ക് വര്‍ദ്ധനവെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി. മിഡില്‍, ഹൈ-എന്‍ഡ് വില്‍പ്പനയാണ് വില ഈ മാസത്തെ വില വര്‍ദ്ധനവിന് ഇടയാക്കിയത്.

വെള്ളിയാഴ്ചത്തെ മിനി ബജറ്റില്‍ ചാന്‍സലര്‍ പ്രഖ്യാപിച്ച സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍ ഭവനവിപണിയില്‍ പ്രതിഫലിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി പരിധി ഉയര്‍ത്തി ഗവണ്‍മെന്റ് പ്രഖ്യാപനം നടത്തിയിരുന്നു.


കഴിഞ്ഞ ഏതാനും മാസങ്ങളായി ഡിമാന്‍ഡ് ചുരുങ്ങി വരവെയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് വരുന്നത്. ഇതോടെ ആവശ്യക്കാരുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് കരുതുന്നത്. 'ചുരുങ്ങിയ എണ്ണമുള്ള വീടുകള്‍ക്കായി ആളുകള്‍ എടുത്ത് ചാടിയാല്‍ അടുത്ത ഏതാനും മാസങ്ങളില്‍ വില വര്‍ദ്ധനവിലേക്ക് നയിക്കും. ഈ മാറ്റം സ്ഥിരമായി വരുത്തിയതിനാല്‍ 2020-ലെ താല്‍ക്കാലിക സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ പോലെ പെട്ടെന്ന് ആവശ്യക്കാരുടെ എണ്ണം ഏറില്ലെന്നാണ് പ്രതീക്ഷ', റൈറ്റ്മൂവ് ഹൗസിംഗ് എക്‌സ്‌പേര്‍ട്ട് ടിം ബാനിസ്റ്റര്‍ വ്യക്തമാക്കി.

ഉയരുന്ന പലിശ നിരക്കുകള്‍ മൂലം സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ഉപയോഗപ്പെടുത്താന്‍ ആളുകള്‍ എടുത്ത് ചാടില്ലെന്നാണ് കരുതുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയര്‍ത്തുന്നത് തുടരുമെന്ന് തന്നെയാണ് സൂചന. ഇതുമൂലം മോര്‍ട്ട്‌ഗേജുകള്‍ ആളുകള്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലവരും.

Other News in this category



4malayalees Recommends