അനാമിക കെന്റ് യു കെ യുടെ ഏറ്റവും പുതിയ സംഗീതആല്‍ബം 'സാവേരി' റിലീസിനൊരുങ്ങുന്നു

അനാമിക കെന്റ് യു കെ യുടെ ഏറ്റവും പുതിയ സംഗീതആല്‍ബം 'സാവേരി' റിലീസിനൊരുങ്ങുന്നു
പുലരിയില്‍ പൊന്‍വെളിച്ചമേറ്റു തിളങ്ങുന്ന മഞ്ഞുതുള്ളിപോലെ മനോഹാരിതയുള്ള ഒരു മെലഡിയാണ് ഇനി

സംഗീതാസ്വാദകരിലേക്കെത്തുന്നത്.

യു.കെ യുടെ പ്രിയഗായകന്‍ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം പാടിയിരിക്കുന്നത്. ശബ്ദത്തിലെ സുഭഗതകൊണ്ടും, ഭാവാര്‍ദ്രമായ ആലാപനരീതിയാലും ശ്രദ്ധേയനായ ഗായകനാണ് റോയ് സെബാസ്റ്റ്യന്‍. സംഗീതാദ്ധ്യാപകനും സംഗീതസംവിധായകനുമായ പ്രസാദ് എന്‍. എ. യാണ് ഈ ഗാനത്തിന് ഈണം പകരുന്നത്. പ്രതീഷ് വി. ജെ. യാണ് ഓര്‍ക്കസ്‌ട്രേഷന്‍.

യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് സാവേരിയുടെ വരികള്‍. ഭാവസുന്ദരവും ആഴമാര്‍ന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. 'ക്രോകസിന്റെ നിയോഗങ്ങള്‍', 'പെട്രോഗ്രാദ് പാടുന്നു' എന്ന രണ്ട് കവിതാസമാഹാരങ്ങളും, 'സമയദലങ്ങള്‍' എന്ന ചിന്തോദ്ദീപകമായ പുതിയ നോവലും വായനക്കാര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ ഏറ്റവും പുതിയ ആല്‍ബം സോങ്ങാണ് 'സാവേരി'യിലേത്.

അനേകം ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ശ്രീ അജേഷ് പാറായിയുടെ മനോഹരമായ ദൃശ്യാവിഷ്‌ക്കരണം

ഈ ഗാനത്തെ കൂടുതല്‍ ഹൃദയഹാരിയാക്കുന്നു. ലീഡ് റോളില്‍ അഭിനയിച്ച വരുണ്‍ രാജ്, വൈഷ്ണ എന്നിവര്‍

മികച്ച അഭിനയ രസതന്ത്രം കാഴ്ചവച്ചിട്ടുണ്ട്.

അനാമിക കെന്റ് യു കെയുടെ മുന്‍ ആല്‍ബങ്ങളായ 'സ്വരദക്ഷിണയും', 'ബൃന്ദാവനിയും', 'ഇന്ദീവരവും' 'നിലാത്തുള്ളിയും', സംഗീതമേന്മക്കൊണ്ടും, സുന്ദരമായ ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംഗീതാസ്വാദകര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മനോഹരമായമായ ഈ ഗാനം ഗര്‍ഷോം ടീവിയില്‍ ഉടന്‍തന്നെ റിലീസിനൊരുങ്ങുന്നു.


Other News in this category



4malayalees Recommends