അന്നു കിട്ടിയ 2000 രൂപ ഇന്നത്തെ രണ്ട് കോടി പോലെ മൂല്യമുള്ളതായി തോന്നി ; അനുഭവം പങ്കുവച്ച് ദുല്‍ഖര്‍

അന്നു കിട്ടിയ 2000 രൂപ ഇന്നത്തെ രണ്ട് കോടി പോലെ മൂല്യമുള്ളതായി തോന്നി ; അനുഭവം പങ്കുവച്ച് ദുല്‍ഖര്‍
താരപുത്രനെന്ന പ്രിവിലേജ് ഉപയോഗപ്പെടുത്താതെയാണ് തനിക്ക് സിനിമയില്‍ ആദ്യ റോള്‍ ലഭിച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചാണ് ദുല്‍ഖര്‍ മനസ്സുതുറന്നത്.

'ആദ്യമായി അഭിനയിക്കുമ്പോള്‍ എനിക്ക് പത്ത് വയസ്സേ പ്രായമുള്ളൂ. ഇതില്‍ വാപ്പച്ചിക്ക് ഒരു പങ്കുമില്ല. നെപ്പോട്ടിസത്തിന്റെ അഡ്വാന്റേജ് കൊണ്ട് കിട്ടിയ റോളുമല്ല. ഒരുകൂട്ടം ആളുകളില്‍ നിന്ന് രാജീവ് മേനോന്റെ ആഡ് ഏജന്‍സി എന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

പരസ്യത്തില്‍ അഭിനയിക്കാനുള്ള കുട്ടികളെ തേടി സ്‌കൂളില്‍ എത്തിയതായിരുന്നു അവര്‍. അതില്‍ അഭിനയിച്ചതിനുള്ള പ്രതിഫലമായി 2000 രൂപ കിട്ടി' ആ പണത്തിന് എനിക്കന്ന് ഇന്നത്തെ രണ്ട് കോടി പോലെ മൂല്യമുള്ളതായി തോന്നി. അതില്‍ 500 രൂപ ഗ്രാന്റ് പാരന്റ്‌സിന് കൊടുത്തു.

ബാക്കി. ഉമ്മച്ചിക്കും. അതിന് ശേഷം എന്തെങ്കിലും കാണുമ്പോള്‍ എന്റെ 2000 രൂപ കൈയിലില്ലേ ഇത് വാങ്ങാമോ എന്ന് ചോദിക്കും. നിന്റെ 2000 രൂപ എന്നേ തീര്‍ന്ന് പോയി എന്ന് ഉമ്മച്ചി പറയും,' ദുല്‍ഖര്‍ പറയും.

Other News in this category



4malayalees Recommends