യുഎഇ: ഇന്ന് മുതല്‍ പ്രധാന റോഡില്‍ പുതിയ വേഗപരിധി

യുഎഇ: ഇന്ന് മുതല്‍ പ്രധാന റോഡില്‍ പുതിയ വേഗപരിധി
എമിറേറ്റിലെ ഒരു പ്രധാന റോഡില്‍ തിങ്കളാഴ്ച മുതല്‍ പുതിയ വേഗപരിധി ഏര്‍പ്പെടുത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ (അല്‍ ഖുര്‍ം സ്ട്രീറ്റ്) ഷെയ്ഖ് സായിദ് പാലം മുതല്‍ ഖാസര്‍ അല്‍ ബഹര്‍ ഇന്റര്‍സെക്ഷന്‍ വരെ ഇരു ദിശകളിലേക്കും 100 കിലോമീറ്ററായി വേഗത കുറയ്ക്കുന്നത് സെപ്റ്റംബര്‍ 26 തിങ്കളാഴ്ച മുതല്‍ നടപ്പാക്കും. റോഡിലെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിയമങ്ങള്‍ പാലിക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു.Other News in this category4malayalees Recommends