വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി റിയാദില്‍ മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി റിയാദില്‍ മരിച്ചു
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് തൃത്താല കൊടക്കാച്ചേരി സുലൈമാന്‍ (58) ആണ് അല്‍ ഖര്‍ജ് മിലിട്ടറി ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ മരിച്ചത്.

ഒരാഴ്ച മുമ്പ് സ്‌പോണ്‍സറുമായി റിയാദില്‍ നിന്ന് അല്‍ ഖര്‍ജിേക്ക് പോകുന്ന വഴിയില്‍ എക്‌സിറ്റ് 15 ന് സമീപം വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സൗദി പൗരന്‍ അപകട സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സുലൈമാനെ അല്‍ ഖര്‍ജ് മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുലൈമാന്‍ നാലു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്.

Other News in this category



4malayalees Recommends