ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു തന്നെ, മഴയും ശക്തമാകുന്നു ; നദീ തീരത്തുള്ളവര്‍ക്ക് വെള്ളപ്പൊക്ക ഭീഷണി തുടരുന്നു ; ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു തന്നെ, മഴയും ശക്തമാകുന്നു ; നദീ തീരത്തുള്ളവര്‍ക്ക് വെള്ളപ്പൊക്ക ഭീഷണി തുടരുന്നു ; ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്തുള്ള താമസക്കാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. കഴിഞ്ഞ ആഴ്ചയിലെ വെള്ളപ്പൊക്ക പ്രശ്‌നത്തില്‍ പല ഭാഗത്തും വൃത്തിയാക്കലുകള്‍ നടക്കുന്നതിനിടെ വീണ്ടും ആശങ്കയാകുകയാണ് മുന്നറിയിപ്പ്. കൂടുതല്‍ അസ്ഥിരമായ കാലാവസ്ഥ ഇനിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ക്വീന്‍സ്‌ലാന്‍ഡിലെ ചില ഭാഗങ്ങളില്‍ ഇന്ന് മുതല്‍ മഴയും ഇടിമിന്നലും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

തെക്കുപടിഞ്ഞാറന്‍ എന്‍എസ്ഡബ്ല്യുവില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണെന്നും കിഴക്കോട്ട് നീങ്ങുമെന്നും ബുധനാഴ്ച തെക്കന്‍ തീരത്ത് അടിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

'തീരത്തിന്റെ തെക്കന്‍ പകുതിയില്‍ എവിടെയെങ്കിലും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകും.അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു തന്നെ നിലനില്‍ക്കുകയാണ്. അതിനാല്‍ ഇനിയും മഴ തുടരുമ്പോള്‍ ജാഗ്രത തുടരണമെന്ന് എമര്‍ജന്‍സി സര്‍വീസ് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം.

വടക്ക്, ലോംഗ്‌റീച്ചിനും എമറാള്‍ഡിനും ഇടയില്‍ താമസിക്കുന്ന ക്വീന്‍സ്‌ലാന്‍ഡ് നിവാസികള്‍ക്ക് മിന്നലോടു കൂടിയ മഴ അനുഭവപ്പെടും.

അതേസമയം ക്ലെര്‍മോണ്ടിനും സ്റ്റാന്‍തോര്‍പ്പിനും ഇടയില്‍ നാളെ ശക്തമായ ഇടിമിന്നലുണ്ടാകാം. കാലാവസ്ഥ മോശമാകുമെന്നും ശക്തമായ കാറ്റ്, വലിയ ആലിപ്പഴം, കനത്ത മഴ എന്നിവയ്ക്ക് കാരണമാകുമെന്ന് ബ്യൂറോ മുന്നറിയിപ്പ് നല്‍കി.

ക്വീന്‍സ്‌ലാന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി, ദുരന്തബാധിത പ്രദേശങ്ങളിലെ താമസക്കാരോട് കരുതല്‍ വേണമെന്ന് ഓര്‍മ്മിപ്പിച്ചു.

Other News in this category



4malayalees Recommends