മാധ്യമപ്രവര്‍ത്തകയോട് അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയ കേസ് ; നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തകയോട് അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയ കേസ് ; നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍
മാധ്യമപ്രവര്‍ത്തകയോട് അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അഭിമുഖം നടന്ന കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.

ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ക്ഷോഭിച്ചു പെരുമാറി എന്നാണ് അവതാരക പരാതിയില്‍ പറയുന്നത്. പിന്നാലെ മൂന്ന് ക്യാമറകളും ഓഫ് ചെയ്യിപ്പിച്ച് ശ്രീനാഥ് ഭാസി തെറിവിളി തുടങ്ങുകയായിരുന്നു.

ഒരിക്കലും ഒരു പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത വാക്കുകളായിരുന്നു അതെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

Other News in this category4malayalees Recommends