ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പ്രതികരിച്ച് വിദ്യാര്‍ത്ഥികള്‍; പഞ്ചാബി വിദ്യാര്‍ത്ഥി സംഘങ്ങള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് സൂചന

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പ്രതികരിച്ച് വിദ്യാര്‍ത്ഥികള്‍; പഞ്ചാബി വിദ്യാര്‍ത്ഥി സംഘങ്ങള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് സൂചന

ഇന്ത്യന്‍ വിദ്യാര്‍ത്ഥി 28-കാരന്‍ സത്വീന്ദര്‍ സിംഗ് വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് കാനഡയിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേം നല്‍കിയത്. കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിദ്വേഷ കുറ്റകൃത്യങ്ങളും, ഇന്ത്യാ വിരുദ്ധ സംഭവങ്ങളും ആവര്‍ത്തിക്കുന്ന ഘട്ടത്തിലായിരുന്നു നിര്‍ദ്ദേശം.


അതേസമയം കാനഡയിലെ ചില ഭാഗങ്ങളില്‍ ഏതാനും പഞ്ചാബി വിദ്യാര്‍ത്ഥി സംഘങ്ങള്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരുടെ എണ്ണം കൂടുതലുള്ള ഇടങ്ങളില്‍ വര്‍ഷങ്ങളായി കാനഡയില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബി കുടുംബങ്ങള്‍ പോലും പോകാത്ത അവസ്ഥയാണ്.

കാനഡയില്‍ സുരക്ഷിതരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുമ്പോഴും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ ഇവര്‍ നന്ദി പറയുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ സൈറ്റില്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Other News in this category4malayalees Recommends